‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Srilanka

spot_imgspot_img

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സനത് ജയസൂര്യ

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ക്യാപ്റ്റനും ഓപ്പണറുമായ സനത് ജയസൂര്യ. ടീമിന്റെ താത്കാലിക മുഖ്യ പരിശീലകനായാണ് ജയസൂര്യയെ നിയമിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസം വരെയാണ് താരം പരിശീലകനായി ടീമിനൊപ്പമുണ്ടാകുക. ക്രിസ് സിൽവർവുഡിൻ്റെ പകരക്കാരനായിട്ടാണ്...

ഏകദിന ശൈലി മാറ്റിമറിച്ച ശ്രീലങ്കൻ വീര്യം

ക്രിക്കറ്റ് ലോകം കുഞ്ഞന്മാരെന്ന് മുദ്രകുത്തി പലകുറി അധിക്ഷേപിച്ചു. എന്നാൽ തട്ടകത്തിൽ പയറ്റിത്തെളിയാൻ തന്നെയായിരുന്നു ടീമിൻ്റെ തീരുമാനം. അതിനായി അതികഠിനമായി അധ്വാനിച്ചു. പലസ്വപ്നങ്ങളും നെയ്തുകൂട്ടി. ഒരിക്കൽ ​ലോകത്തെ അത്ഭുതപ്പെടുത്തി 1996-ൽ തങ്ങളുടെ സ്വപ്നമായ ക്രിക്കറ്റ്...

ഒൻപത് വിക്കറ്റിന് സിംബാബ്‌വെക്ക് പരാജയം; ലോകകപ്പിന് യോ​ഗ്യത നേടി ശ്രീലങ്ക

കരുത്ത് തെളിയിച്ച് ലോകകപ്പിന് യോഗ്യത നേടി ശ്രീലങ്ക. യോഗ്യതാ റൗണ്ടിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ സിംബാബ്‌വെയെ തകർത്താണ് ശ്രീലങ്ക ലോകകപ്പിന് യോഗ്യത നേടിയത്. ഒൻപത് വിക്കറ്റിനാണ് ശ്രീലങ്ക സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്. യോഗ്യതാ റൗണ്ടിൽ...

ലങ്കയ്ക്കു മുന്നിലും കീ‍ഴടങ്ങി; പ‍ഴികേട്ട് ടീം ഇന്ത്യ

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യയ്ക്ക് വ്യാപക വിമര്‍ശനം. ഏറെക്കാലത്തിനിടെ ആദ്യമായാണ് ടീം ഇന്ത്യ ഒന്നടങ്കം പ‍ഴി കേൾക്കുന്നത്. സൂപ്പർ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടും തോറ്റതോടെ ഏഷ്യാക്കപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകൾ...

ഗോതബയ രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ ജനരോഷം നേരിടാനാവാതെ പലായനം ചെയ്ത ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ തിരിച്ചെത്തി. ഏഴ് ആഴ്ചയോളം രാജ്യത്ത് നിന്ന് മാറിനിന്ന ശേഷമാണ് പ്രസിഡന്റിന്റെ തിരിച്ചുവരവ്. വിമാനത്താവളത്തിൽ വന്നിറങ്ങിയ രജപക്‌സെയ്ക്ക്...

ശ്രീലങ്കയിൽ പ്രതിഷേധത്തിന് അയവ്: ഗോതബയ രജപക്സേ സിംഗപൂരിലേക്ക്

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ മാലദ്വീപിൽ നിന്ന് സിംഗപ്പൂരിലേക്ക്. സൗദി എയർലൈൻസ് വിമാനത്തിലായിരുന്നു യാത്ര. ഗോതബയയെ ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ സ്പീക്കർ നിയമോപദേശം തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസ് ഉൾപ്പെടെ തങ്ങൾ കയ്യേറിയ സർക്കാർ...