‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പരിമിതികളെ മറികടന്ന് വിദ്യാർത്ഥികളുടെ പോരാട്ടം. വുഡ് ലെം പാർക്ക് അജ്മാൻ അൽ ജറഫ് സ്കൂളിലെ ഇൻക്ലൂഷൻ വിഭാഗം കായികമേള ശ്രദ്ധേയമായി. വിവിധ മത്സരങ്ങളിലായി വാശിയേറിയ പോരാട്ടമാണ് നടന്നത്. നിശ്ചദാർഢ്യമുളള കുട്ടികളിലെ നിരവധി പ്രതിഭകൾ...
ഇന്ത്യൻ കായികരംഗത്തെ നാഴികക്കല്ലായ ഒരു വർഷം കൂടി വിടവാങ്ങാനൊരുങ്ങുന്നു. അതെ, 2023. മികച്ച പോരാട്ടങ്ങൾക്കും വലിയ നേട്ടങ്ങൾക്കും അപ്രതീക്ഷിത നിരാശകൾക്കും വഴിവെച്ച ഒരു വർഷം. ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയപ്പോൾ...
കായിക രംഗത്ത് പുത്തൻ ഉണർവുണ്ടാക്കുന്ന പദ്ധതികളുമായി ഷാർജ. ഇത്തിഹാദ് കൽബ ക്ലബ്ബിലും ഖോർഫക്കൻ ക്ലബ്ബിലും പുതിയ ഫുട്ബോൾ മൈതാനങ്ങൾ സ്ഥാപിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ്...
ദുബായിലെ പ്രധാനപ്പെട്ട കായിക മത്സരയിനങ്ങളില്‍ ഒന്നായ ദുബായ് മാരത്തൺ നാളെ നടക്കും. എക്സ്പോ സിറ്റിയിലാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു. ദുബായ് മാരത്തണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ വിഭാഗം റേസുകളിലും...
യുഎഇയുടെ കായിക സംസ്കാരം മികച്ചതെന്ന് അമേരിക്കന്‍ ഒളിമ്പിക്സ് ഇതിഹാസം മൈക്കല്‍ ജോണ്സണ്. അബുദാബിയില്‍ നടന്ന ഇന്റര്‍ നാഷണല്‍ ഫിസിക്കൽ ആക്ടിവിറ്റി ആൻഡ് ഹെൽത്ത് കോൺഗ്രസ് 2022ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക ക്ഷമതയുടെ അനിവാര്യതയെക്കുറിച്ചും...