‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ രണ്ട് പ്രധാന റോഡുകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). അൽ അമർദി സ്ട്രീറ്റിൻ്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിൻ്റെയും ചില ഭാഗങ്ങളിൽ പരമാവധി വേഗപരിധി...
വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഷാർജ റോഡ്സ് ആന്റ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (ആർടിഎ). ഷാർജയിലെ രണ്ട് പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധി ആർടിഎ കുറച്ചു. അൽ ഇത്തിഹാദ് റോഡിലെയും അൽ വഹ്ദ റോഡിലെയും വേഗപരിധിയിലാണ്...
റാസൽഖൈമയിലെ അൽ വതൻ റോഡിൽ വേഗപരിധിയിൽ മാറ്റം വരുത്തി റാസൽഖൈമ പൊലീസ്. ഈ പാതയിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ നീക്കം.
വേഗപരിധി ഇപ്പോൾ 100 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായാണ് ഉയർത്തുക.
പുതിയ സ്പീഡ് നിയന്ത്രണത്തെക്കുറിച്ച്...
എമിറേറ്റിലെ ഒരു പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അബുദാബി പോലീസ്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡായ “മഫ്റഖ് - അൽ...
യുഇയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കനത്ത മൂടൽമഞ്ഞ് കാരണം എൻസിഎം രാജ്യത്തുടനീളം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. രാവിലെ 10 വരെ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂടൽമഞ്ഞ് കാരണം...
അബുദാബിയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നഗരസഭ. എമിറേറ്റിലെ പല റോഡുകളുടെയും വേഗപരിധി അധികൃതർ ഇപ്പോൾ കുറച്ചിരിക്കുകയാണ്. വേഗത കുറച്ച റോഡുകളുടെ തുടക്കത്തിൽ ചുവപ്പിൽ വെള്ള അക്ഷരത്തിൽ വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് മനസിലാക്കി വാഹനമോടിക്കണമെന്നാണ്...