‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: social media

spot_imgspot_img

വിവാഹം കഴിക്കുന്നത് തെറ്റാണോ? വിമർശനങ്ങൾക്ക് മറുപടിയുമായി താര ദമ്പതികളായ ക്രിസും ദിവ്യയും

കഴിഞ്ഞ ദിവസം വിവാഹിതരായ ടെലിവിഷൻ താര ദമ്പതികളാണ് നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും. പ്രായവ്യത്യാസത്തിൻ്റെ പേരിൽ ഇരുവർക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി സൈബർ ആക്രമണങ്ങളാണ് ഉയരുന്നത്. ഇതിനെതിരെ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്...

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ 1 ബില്ല്യണ്‍ ഫോളോവേഴ്സുള്ള ആദ്യ വ്യക്തി

ചരിത്ര നേട്ടം സ്വന്തമാക്കി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 100 കോടി (1 ബില്ല്യൺ) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോ തന്നെയാണ്...

ഖത്തറിൽ അപകടത്തിന്റെ ചിത്രങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചാൽ പിടിവീഴും; മുന്നറിയിപ്പുമായി അധികൃതർ

ഖത്തറിൽ ഇനി വാഹനാപകടങ്ങളുടെ ചിത്രങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർ സൂക്ഷിക്കുക. ഇത്തരക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. അപകട ഫോട്ടോകൾ പകർത്തി അത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ഖത്തർ...

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസ് കരാറുകളിൽ ലൈസൻസ് ഉറപ്പാക്കണമെന്ന് യുഎഇ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ. മാർ​ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്ന് പിഴയീടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പരസ്യ സേവനങ്ങൾ നൽകുന്നതിന്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ബന്ധപ്പെട്ട വകുപ്പിൽ...

‘ജീവിതത്തിന്റെ പലഘട്ടങ്ങളിലും തെറ്റ് പറ്റിയിട്ടുണ്ട്, എന്നാൽ കുറ്റബോധമില്ല’; തുറന്നുപറഞ്ഞ് അഭയ ഹിരൺമയി

ഒരുപാട് ആരാധകരുള്ള ​ഗായികയാണ് അഭയ ഹിരൺമയി. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അഭയ. ജീവിതത്തിലെ പല...

‘സമൂഹമാധ്യമങ്ങളിൽ ഈ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ പാടില്ല’, ഉത്തരവുമായി ഒമാൻ 

സമൂഹമാധ്യമങ്ങളിൽ ചാറ്റ് ചെയ്യുമ്പോൾ ചിലർ മെസ്സേജുകൾക്ക് പകരം സ്റ്റിക്കറുകൾ ഉപയോഗിക്കാറുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, സിനിമാ താരങ്ങളുടെ കഥാപാത്രങ്ങൾ എന്നിവയാണ് കൂടുതലും സ്റ്റിക്കറുകളായി ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ വാട്സ്ആപ്പ് പോലുള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​മാ​നി, ഒ​മാ​നി ഇ​ത​ര...