‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആമസോണിൽ ഗെയിമിങ്ങിനായുള്ള എക്സ് ബോക്സ് കൺട്രോളർ ഓർഡർ ചെയ്ത ദമ്പതികൾക്ക് പാർസൽ ബോക്സിൽ നിന്നും മൂർഖൻ പാമ്പിനെ ലഭിച്ചെന്ന വാർത്തയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട ചില സത്യാവസ്ഥകളും തന്റെ...
മറ്റുള്ളവരുടെ മുമ്പിൽ സ്റ്റാറാകുന്നതിനായി നടത്തുന്ന പല സാഹസങ്ങളും അതിരുകടന്ന് ജീവന് ഭീഷണിയാകാറുണ്ട്. അത്തരം ഒരു സംഭവമാണ് ഗുരുവായൂർ ക്ഷേത്രനടയിൽ ഇന്ന് പുലർച്ചെ നടന്നത്. ക്ഷേത്രനടയിൽ വെച്ച് പിടിച്ച മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം നടത്തുന്നതിനിടെ...
അവധി ദിനങ്ങൾ പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കാനാഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ ആ പ്രിയപ്പെട്ടവർ കൂറ്റൻ പാമ്പുകളായാലോ? കാലിഫോർണിയയിലെ ഫൗണ്ടൻവാലി മൃഗശാലയിലാണ് പാമ്പുകളോടൊപ്പം പെട്ടിയിൽ സമയം ചിലവഴിക്കുന്ന ഒരു ജീവനക്കാരനുള്ളത്.
ജെയ് ബ്രൂവർ എന്ന ജീവനക്കാരനാണ് തന്റെ...
പ്രളയത്തിന്റെ കഥ പറഞ്ഞ ‘2018' എന്ന സിനിമയുടെ രചയിതാവായ അഖിൽ പി.ധർമജന് പാമ്പുകടിയേറ്റു. തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് പാമ്പ് കടിയേറ്റത്. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് വെള്ളായണിയിലെ...
പാമ്പ് ശല്യമുണ്ടെന്ന് പരാതിപ്പെട്ടിട്ടും പരിഹാരം കാണാതായതോടെ യുവാവ് പാമ്പുമായി കോർപറേഷൻ ഓഫിസിൽ എത്തി പാമ്പിനെ തുറന്നുവിട്ടു. ഹൈദരാബാദ് ആൾവാൾ സ്വദേശിയായ സമ്പദ്കുമാർ ആണ് വ്യത്യസ്ഥമായ രീതിയിൽ പ്രതികരണവുമായി എത്തിയത്. വീട്ടിൽ ശല്യമായി എത്തിയ...