‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സ്വർണക്കടത്തിൻ്റെ പലരൂപങ്ങൾ വാർത്തയായിട്ടുണ്ടെങ്കിലും അപൂർവ്വമായാണ് ക്യാബിൻ ക്രൂ അംഗങ്ങൾ പ്രതിപട്ടികയിൽ വരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ സുരഭി ഖാത്തൂണ്‍ മുമ്പും സ്വർണം കടത്തിയിട്ടുണ്ടെന്നാണ്...
ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി സൗദിയിൽ രണ്ടുപേർ അറസ്റ്റിൽ. ക്യാപ്സ്യൂൾ രൂപത്തിലാക്കിയ 1.33 കിലോ ഹെറോയിനുമായാണ് രണ്ട് യാത്രക്കാർ പിടിയിലായത്. ജിദ്ദ, റിയാദ് വിമാനത്താവളങ്ങൾ വഴി മയക്കുമരുന്ന് കടത്തുന്നതിനിടയിലാണ് പ്രതികൾ സകാത്ത്,...
കള്ളക്കടത്ത് നടത്തിയതിന് ഒരു വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും പിടിയിൽ. മസ്കത്തിൽ നിന്ന് ചെന്നൈയിലെത്തിയ ഒമാൻ എയർ വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് ഭൂരിഭാഗം പേരെയും കസ്റ്റംസ് കള്ളക്കടത്തിന് പിടികൂടിയത്. 14 കോടിയോളം...
ദുബായ് രാജ്യാന്തര വിമാനത്താവളം വഴി ബെൽറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ലാറ്റിൻ അമേരിക്കൻ പൗരനായ യുവാവിൽ നിന്ന് 3.2 കിലോഗ്രാം കൊക്കെയ്നാണ് കസ്റ്റംസ് പിടികൂടിയത്.
എയർപോർട്ട് സ്കാനിങ് ഉപകരണങ്ങളിൽ നിന്ന്...
സൗദിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. 95 കിലോ ഹഷീഷും 4047 ലഹരി മരുന്ന് ഗുളികകളുമാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്....
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 1.15 കോടി രൂപയുടെ സ്വർണ്ണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ എളേറ്റിൽ പുളുക്കിപൊയിൽ ഷറഫുദ്ദീൻ(44), ഭാര്യ...