‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: singer

spot_imgspot_img

ഇളയരാജയുടെ മകളും സംഗീത സംവിധായകയുമായ ഭവതരിണി അന്തരിച്ചു 

സംഗീത സംവിധായകൻ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ (47) അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിൽ വച്ചാണ് അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലെത്തിക്കും. ഈ മാസം 27നും 28നും...

90-ാം ജന്മദിനത്തിൽ ദുബായിൽ കച്ചേരി അവതരിപ്പിക്കാനൊരുങ്ങി ഇതിഹാസ​ ഗായിക ആശ ഭോസ്ലെ

തന്റെ 90-ാം ജന്മദിനത്തിൽ ദുബായിൽ സം​ഗീത കച്ചേരി അവതരിപ്പിക്കാനൊരുങ്ങി ഇതിഹാസ​ ഗായിക ആശ ഭോസ്ലെ. ജന്മദിനമായ സെപ്റ്റംബർ എട്ടിനാണ് 'ആശ@90 ലൈവ്' എന്ന പേരിൽ കച്ചേരി അവതരിപ്പിക്കുക. ദുബായിലെ കൊക്കകോള അരീനയിലാണ് പരിപാടി...

‘ലവ് യൂ മുത്തേ’, പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച് കുഞ്ചാക്കോ ബോബൻ

പിന്നണി ഗാനരംഗത്തേക്ക് ചുവട് വയ്ക്കാനൊരുങ്ങി നടൻ കുഞ്ചാക്കോ ബോബൻ. താരത്തിന്റെ 26 വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പിന്നണി ഗായകന്റെ കുപ്പായമണിയുന്നത്. മലയാളത്തിലെ റൊമാന്റിക് - ചോക്ലേറ്റ് ഹീറോയാണ്...

‘അഞ്ചു വർഷമായി ഞാൻ നേരിടുന്ന വിലക്കിനെതിരെ നിങ്ങൾ ശബ്ദിച്ചിട്ടുണ്ടോ?’, കമൽഹാസനെ വിമർശിച്ച് ചിന്മയി 

നടൻ കമലഹാസനെതിരെ രൂക്ഷ വകമാർശനവുമായി ഗായിക ചിന്മയി ശ്രീപദ. തമിഴ് സിനിമാ മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷമായി ചിന്മയി നേരിടുന്ന വിലക്കിനെതിരെ കമൽഹാസൻ ഒരുവാക്കുപോലും മിണ്ടിയിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് ചിന്മയി രംഗത്ത് വന്നത്. ഡൽഹി ജന്തർ...

അമേരിക്കൻ പോപ് ​ഗായിക ടിന ടേണർ അന്തരിച്ചു

അമേരിക്കൻ പോപ് ​ഗായിക ടിന ടേണർ (83) അന്തരിച്ചു. റോക്ക് ആന്റ് റോൾ സംഗീതശാഖയുടെ റാണി എന്നറിയപ്പെടുന്ന ടിന ദീർഘനാളായി രോഗബാധിതയായിരുന്നു. സ്വിറ്റ്സർലാന്റിലെ സൂറിച്ചിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1939 നവംബർ 26-ന് യുഎസിലെ...