‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: singer

spot_imgspot_img

11 വർഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിക്കുന്നു, വിവാഹ മോചിതരായെന്ന വിവരം പങ്കുവച്ച് ജി വി പ്രകാശും സൈന്ധവിയും 

ഏറെ ആരാധകരുള്ള ഗായികയും സംഗീത സംവിധായകനും നടനുമാണ് സൈന്ധവിയും ജി വി പ്രകാശും. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ സിനിമാ ലോകം ആഘോഷമാക്കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി ഇരുവരും വേർപിരിയുന്നു എന്ന എന്ന തരത്തിലുള്ള വാർത്തകൾ...

‘ടർബോ ജോസി’ലെ മാസ് ​ഗാനം ആലപിച്ചത് അർജുൻ അശോകൻ; വൈറലായി ​ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ

അഭിനയത്തിൽ മാത്രമല്ല ​ഗായകനായും തനിക്ക് തിളങ്ങാൻ സാധിക്കുമെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അർജുൻ അശോകൻ. മമ്മൂട്ടി നായകനായെത്തുന്ന 'ടർബോ ജോസി'ലെ മാസ് ​ഗാനത്തിലൂടെയാണ് അർജുൻ പിന്നണി ​ഗാനരം​ഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. സംഗീത സംവിധായകനായ...

ഓരോ നിമിഷവും ആസ്വാദനം; വാനമ്പാടിയെപ്പോലെ അമേരിക്കയിൽ ചുറ്റിനടന്ന് റിമി ടോമി, വൈറലായി ചിത്രങ്ങൾ

​ഗായിക റിമി ടോമിയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ​ഗായിക, അവതാരിക, അഭിനേത്രി തുടങ്ങി തനിക്ക് യാതൊരു മേഖലയും അപരിചിതമല്ലെന്ന് തെളിയിച്ച താരമാണ് റിമി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകം ചുറ്റിക്കാണലാണ് റിമിയുടെ പ്രധാന ഹോബി....

പാട്ട് പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി കോളേജ് പ്രിൻസിപ്പൽ; വേദിയിൽ നിന്ന് ഇറങ്ങിപ്പോയി ജാസി ഗിഫ്റ്റ്

കോളേജിൽ പാട്ട് പാടുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയതിൽ പ്രതിഷേധിച്ച് ഗായകൻ ജാസി ഗിഫ്റ്റ് സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്. പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ...

‘റിമി ടോമിയോട് ബഹുമാനം; ജീവിതത്തിൽ വീഴുമെന്ന് കരുതുമ്പോഴൊക്കെ ഇരട്ടി ഉയരത്തിൽ പറക്കും’; വിധു പ്രതാപ്

മലയാളികളുടെ എക്കാലത്തെയും പ്രിയ ​ഗായകരാണ് റിമി ടോമിയും വിധു പ്രതാപും. വേദികളെ ഇളക്കിമറിച്ച് ഒരുകാലത്ത് ഇരുവരും നടത്തിയിരുന്ന ​ഗനമേളകൾ പ്രേക്ഷകർ ഏറെ ആസ്വദിച്ചിരുന്നു. ഇന്നും പഴയ ഊർജ്ജത്തോടെ തന്നെയാണ് ഇരുവരും ​ഗംഭീര സം​ഗീതവിരുന്നുകൾ...

‘പ്രേമലു’വിലൂടെ കെ ജി മാർക്കോസിന്റെ തിരിച്ചു വരവ്

'ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം...' ഈ ഭക്തിഗാനം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഭക്തിയോടെ പാടുന്ന ആ 'ഘന ഗംഭീര' ശബ്ദത്തിന്റെ ഉടമയെ ആർക്കും മറക്കാനുമാവില്ല. 'പാൽ നിലാ പുഞ്ചിരി തൂകുമാ സുന്ദരി...'ഫാത്തിമയെന്ന മണവാട്ടിയെ...