‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: singer

spot_imgspot_img

നൂലില്ലാ കറക്കം: ശ്രീനാഥ് ഭാസി ആലപിച്ച പാട്ട് പുറത്തുവിട്ട് ഫഹദ് ഫാസിൽ

മുറ എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന പാട്ട് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്ത് ഫഹദ് ഫാസിൽ. ചിത്രത്തിൻ്റെ ടീസറിനും ടൈറ്റിൽ സോങിനും ശേഷമാണ് ശ്രീനാഥ് ഭാസി ആലപിച്ച...

സൂപ്പർസ്റ്റാർ സിംഗർ -3 വിജയിയായി മലയാളി; അവിർഭാവ് പ്രായം കുറഞ്ഞ പാൻ ഇന്ത്യൻ താരം

മുംബൈയിൽ നടന്ന സോണി ടിവിയുടെ സൂപ്പർസ്റ്റാർ സിംഗർ സീസൺ 3 വിജയിച്ച് കേരളത്തിന് അഭിമാനമായി ഇടുക്കി സ്വദേശിയായ ഏഴുവയസ്സുകാരൻ അവിർഭാവ്. താരനിബിഡമായ ചടങ്ങിൽ അവിർഭാവ് ട്രോഫി ഏറ്റുവാങ്ങി.ഇതോടെ കേരളത്തിൽ നിന്നുള്ള ഏറ്റവും മായി...

യുഎഇ ​ഗോൾഡൻ വിസ സ്വന്തമാക്കി ഗായിക റിമി ടോമി

യുഎഇ ​ഗോൾഡൻ വിസ സ്വന്തമാക്കി ഗായിക റിമി ടോമി. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് റിമി...

മരിക്കുമ്പോൾ മൈക്കിൾ ജാക്‌സന്റെ കടം 500 മില്യൺ ഡോളർ! കാരണം അറിഞ്ഞാൽ ആരും അമ്പരക്കും

പോപ് സംഗീത രാജാവ് മൈക്കിൾ ജാക്‌സനെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മൈക്കിൾ ജാക്സന് മരിക്കുന്ന സമയത്ത് ഏകദേശം 500 മില്യൻ ഡോളറിലധികം കടക്കെണിയുണ്ടായിരുന്നുവെന്നാണ്...

‘ജീവിതത്തിന്റെ പലഘട്ടങ്ങളിലും തെറ്റ് പറ്റിയിട്ടുണ്ട്, എന്നാൽ കുറ്റബോധമില്ല’; തുറന്നുപറഞ്ഞ് അഭയ ഹിരൺമയി

ഒരുപാട് ആരാധകരുള്ള ​ഗായികയാണ് അഭയ ഹിരൺമയി. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അഭയ. ജീവിതത്തിലെ പല...

‘ലെവൽ ക്രോസ്സി’ലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച് അമല പോൾ 

മലയാള സിനിമയ്ക്ക് ഒരു പുതിയ ഗായിക കൂടി. നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രമായ ലെവല്‍ ക്രോസിലൂടെ നടി അമല പോൾ ഗായികയായി അരങ്ങേറ്റം കുറിയിക്കുകയാണ്. ആസിഫ് അലിയും അമല പോളുമാണ്...