‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാള സിനിമാചരിത്രത്തിൽ ആദ്യമായി സിനിമാ സെറ്റിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി. നടൻ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ഇന്ന് ചിത്രീകരണം ആരംഭിച്ച 'പടക്കളം' എന്ന സിനിമയുടെ സെറ്റിലാണ് ബയോമെട്രിക് സംവിധാനം...
ചിത്രീകരണം ആരംഭിച്ച് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'ത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടർന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചത്. രൺബീർ കപൂറും സായി പല്ലവിയും...
താര ആരാധന അതിരുകടക്കുമ്പോഴുണ്ടാകുന്ന പല അപകടങ്ങളേക്കുറിച്ചും ദിനംപ്രതി വാർത്തകൾ ഉയരുന്നതാണ്. ഇപ്പോൾ ദളപതി വിജയിക്കാണ് ആരാധകരുടെ അമിത സ്നേഹം വിനയായത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഇന്നലെ തിരുവന്തപുരത്തെത്തിയ താരത്തെ കാണാൻ കാത്തിരുന്ന ആരാധകരുടെ...
ദളപതി വിജയ് കേരളത്തിലേയ്ക്ക് വരുന്നു. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രമായ 'ദ് ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്) എന്ന...
യുഎഇയിൽ തിയേറ്ററിൽ വെച്ച് സിനിമ കണ്ടുകൊണ്ടിരിക്കെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിച്ചാൽ ഇനി പിടിവീഴും. രാജ്യത്തെ പകർപ്പവകാശ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്. നിയമലംഘകർക്ക് രണ്ട് മാസം തടവും ഒരു ലക്ഷം ദിർഹം...
ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനവും മെഡൽ നേട്ടത്തോടെ ആരംഭിച്ച് ഇന്ത്യ. ഇന്ന് ഇന്ത്യയുടെ ആദ്യ മെഡൽ ഷൂട്ടിങ്ങിലാണ് ഉറപ്പിച്ചത്. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ത്ജ്യോ സിങ്, ദിവ്യ...