‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: sheikh

spot_imgspot_img

ചാൾസ് രാജാവിൻ്റെ കിരീട ധാരണം: ശൈഖ് മൻസൂറും, സ​യ്യി​ദ്​ തെ​യാ​സി​നും പങ്കെടുക്കും

യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ചാൾസ് മൂന്നാമൻ...

ദുബായ് എമിറേറ്റിന് ഉപഭരണാധികാരികളെ നിയമിച്ച് ഉത്തരവ്

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച എമിറേറ്റിൻ്റെ ഒന്നും രണ്ടും ഡെപ്യൂട്ടി ഭരണാധികാരികളായി ശൈഖ് മക്തൂം ബിൻ മുഹമ്മദിനെയും ശൈഖ് അഹമ്മദ്...

ഇമാമുമാർക്കും മതപ്രഭാഷകർക്കും ഗോൾഡൻ വിസ അനുവദിച്ച് ശൈഖ് ഹംദാൻ

ഈദ് അൽ ഫിത്തർ പ്രമാണിച്ച് നിരവധി ഇമാമുമാർക്കും മതപ്രഭാഷകർക്കും മത ഗവേഷകർക്കും ഗോൾഡൻ വിസ അനുവദിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച ഉത്തരവിറക്കി. യുഎഇ...

പരമ്പരാഗത സർക്കാറിനെ സ്മാർട്ട് സർക്കാരാക്കി; ഭരണനേട്ടം വിലയിരുത്തി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ഭരണസാരഥ്യം ഏറ്റെടുത്ത ശേഷമുളള പതിനേഴ് വർഷത്തെ പ്രവർത്തനങ്ങളേയും രാജ്യപുരോഗതിയേയും സൂചിപ്പിച്ച് യുഎഇ വൈസ്പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. അതിമനോഹരമായും പതിനേഴു...

ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നെഹ്യാൻ യുഎഇ വൈസ്​ പ്രസിഡന്‍റ്; ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ അബുദാബി കിരീടാവകാശി

യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ്​ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നെഹ്യാനെ യുഎഇ വൈസ്​ പ്രസിഡന്‍റായി നിയമിച്ച് ഉത്തരവ്.യുഎഇ ഫെഡറൽ സുപ്രീം കൗൺസിലിൻ്റെ അംഗീകാരത്തോടെ ശൈഖ് യുഎഇ പ്രസിഡൻ്റ്...

ഹത്ത സൂഖ് സന്ദർശിച്ച് ദുബായ് ഭരണാധികാരി ; രണ്ടാം ഘട്ട പദ്ധതികൾക്ക് അംഗീകാരം

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ഹത്ത സൂഖ് സന്ദർശിച്ചു. മേഖലയിലെ ആദ്യഘട്ട പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുകയും 2023-ലെ 22 പദ്ധതികൾക്കും...