‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: sheikh

spot_imgspot_img

എമിറാത്തി വനിത ഫോട്ടോഗ്രാഫർക്ക് യുഎഇ പ്രസിഡൻ്റിൻ്റെ പ്രശംസ

യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് പ്രശംസ പിടിച്ചുപറ്റി എമിറാത്തി വനിത ഫോട്ടോഗ്രാഫറും സഞ്ചാരിയുമായ നൂറ അൽ നെയാദി. യുഎഇ സംസ്കാരവും ലോക ചരിത്രവു...

അബുദാബി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സന്ദർശകരുടെ എണ്ണം ഉയർന്നു

2023 ജനുവരി മുതൽ ജൂൺ വരെ 3.3 ദശലക്ഷത്തിലധികം പേർ അബുദാബി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചതായി കണക്കുകൾ. മോസ്ക് സെൻ്ററിൻ്റെ കണക്കുകൾ ഉദ്ധരിച്ച് . എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ്...

മെട്രോയിൽ യാത്ര ചെയ്ത് ശൈഖ് മുഹമ്മദ്; ഒരാഴ്ചക്കിടെ അഞ്ച് പൊതുഇടങ്ങളിൽ സന്ദർശനം

74ആം ജന്മദിനം ആഘോഷിക്കുന്ന ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിലെ വിവിധ മേഖലകളലും സൌകര്യങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ്. ശൈഖ് മുഹമ്മദ് മെട്രോയിൽ സഞ്ചിരിക്കുകയും ദുബായ് നഗരം വീക്ഷിക്കുകയും...

യുക്രൈൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മൻസൂർ

യുഎഇ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് യുക്രൈൻ പ്രസിഡൻ്റ് വ്ളാഡിമർ സെലെൻസ്‌കിയുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. യുക്രെയിനിലെ സമാധാനപരമായ പരിഹാരത്തിന് യുഎഇയുടെ അചഞ്ചലമായ പിന്തുണയുണ്ടാകുമെന്ന്...

ഓർമകളിൽ ശൈഖ് ഖലീഫ; ഒന്നാം അനുസ്മരണ ദിനം നാളെ

അറബ് ലോകത്ത് ആദരണീയനും യുഎഇയുടെ  പ്രസിഡൻ്റുമായിരുന്ന ശൈഖ് ഖലീഫ വിടവാങ്ങിയിട്ട്  ഒരു വർഷം. 2022 മെയ് 13നായിരുന്നു യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റും അബുദാബി എമിറേറ്റിൻ്റെ 16-ആമത് ഭരണാധികാരിയുമായ ശൈഖ് ഖലീഫ തൻ്റെ 74ആം...

യുഎഇ പ്രസിഡൻ്റിന് ഫ്രാൻസിൽ ഊഷ്മള സ്വീകരണം; സഹകരണം ശക്തമാക്കാൻ ധാരണ

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് വ്യാഴാഴ്ച വൈകുന്നേരം പാരീസിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും സുസ്ഥിര ബന്ധവും പൊതുവായ രാഷ്ട്രീയ വിഷയങ്ങളും ഇരുവരും...