‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വൻ്റി20യിൽ തകർപ്പൻ സെഞ്ച്വറി നേടിയ സഞ്ജു സാംസണെ പൊന്നാട അണിയിച്ച് ആദരിച്ച് ശശി തരൂർ എം.പി. മത്സരത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസണിന് ശശി തരൂർ സ്വീകരണമൊരുക്കുകയായിരുന്നു. സ്വീകരണത്തിന്റെ ചിത്രങ്ങൾ...
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തരൂരിന്റെ പിഎ ശിവകുമാർ...
സംസ്ഥാനത്തെ ആദ്യ സമ്പൂർണ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക്. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സൗജന്യ...
കേരളത്തിൻ്റെ മുഖ്യമന്ത്രി കസേര ലക്ഷ്യമെന്ന് ഡോ.ശശി തരൂര്‍ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ ബുദ്ധിമുട്ടില്ല. കാരണം ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം. കേരള രാഷ്ട്രീയത്തിൽ സീവമാകാനാണ് ആഗ്രഹം. യുഡിഎഫ് ഘടകക്ഷി...
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുന്നതിൻ്റെ ഭാഗമായി ശശി തരൂർ നടത്തുന്ന ജില്ലാ പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങൾക്കിടെ തരൂരിൻ്റെ മലബാർ പര്യടനത്തിന് തുടക്കമായി. ഇന്നു രാവിലെ 9.30ന് എം.ടി.വാസുദേവൻ നായരെ സന്ദർശിച്ച് തരൂർ പരിപാടികൾക്ക്...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ശശി തരൂരിൻ്റെ തോൽവിയുടെ തിളക്കമറിയാൻ അൽപം ചരിത്രം അറിയണം.രണ്ട് പതിറ്റാണ്ട് മുൻപ് സോണിയ ഗാന്ധിയോട് മത്സരിച്ച ജിതേന്ദ്ര പ്രസാദ് നേടിയത് വെറും 90 വോട്ടുകളാണ്. നെഹ്റു കുടുംബം മത്സരിക്കാത്ത...