‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വാക്കുകൾ പരക്കട്ടെ എന്ന പ്രമേയത്തില്‍ ഷാർജ എക്സപോ സെന്‍ററില്‍ ആരംഭിച്ച രാജ്യാന്തര പുസ്തകമേളയുടെ 41–ാം എഡിഷന്‍ യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി...
41-മത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയക്ക് കൊടിയുയരുന്നു. നവംബർ രണ്ട് ബുധനാഴ്ച മുതൽ 13 വരെ ഷാർജ എക്സപോ സെന്ററിലാണ് മേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള രണ്ടായിരത്തിലധികം പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും.
`വാക്ക് പ്രചരിപ്പിക്കുക'...
ഷാർജ എമിറേറ്റ്സിലെ റിയൽ എസ്റ്റേറ്റ് നിയമത്തിൽ നിര്‍ണായ മാറ്റം. ഇനി മുതല്‍ പ്രവാസികൾക്കും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അവസരം. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഭേദഗതി പ്രഖ്യാപിച്ചത്.
യു.എ.ഇ...
ഷാര്‍ജ എമിറേറ്റിസിലെ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കം. ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. വീടുകൾക്ക് പുറമെ മറ്റ് കെട്ടിടങ്ങളും ബിസിനസ് േകന്ദ്രങ്ങളും സന്ദര്‍ശിക്കും. പ്രാഥമിക വിവര ശേഖരണത്തിന്‍റെ ഭാഗമായി പരിശീലനം ലഭിച്ച 300...
ഷാര്‍ജയില്‍ വാടക കരാര്‍ സാക്ഷ്യപ്പെടുത്തുന്നതിന് കാലതാമസം നേരിട്ടവര്‍ക്ക് ഇളവ് അനുവദിച്ച് ഉത്തരവ്. അമ്പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. 2022 ഡിസംബര്‍ 31 വരെ ഇളവ് പ്രയോജപ്പെടുത്താമെന്നും എക്സിക്യൂട്ടീവ് കൗൺസിൽ. സുപ്രീം കൗൺസിൽ അംഗവും...
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വര്‍ദ്ധിക്കുന്നുവെന്ന് കണക്കുകൾ. ഈ വര്‍ഷം ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തത് 2021ലെ കേസുകളേക്കാൾ അധികം. ശാരീരിക പീഡനം, ഉപേക്ഷിക്കൽ, അവഗണന തുടങ്ങിയ കേസുകളുെട എണ്ണം വര്‍ദ്ധിച്ചത് ആശങ്കകൾ സൃഷ്ടിക്കുന്നെന്ന്...