‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ശേഷം യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച വൈകുന്നേരം ഷാർജ ബുഹൈറയിലാണ് സംഭവം. 30 വയസ് തോന്നിക്കുന്ന പ്രവാസി യുവാവാണ് മരിച്ചത്.
സംഭവമറിഞ്ഞെത്തിയ ഷാർജ പൊലീസ്...
എമിറേറ്റിലെ വാണിജ്യ, വിപണന പരിപാടിയായ "റമദാൻ നൈറ്റ്‌സ് 2023" ൻ്റെ 40-ാമത് പതിപ്പ് ഏപ്രിൽ 5 മുതൽ 21 വരെ ഷാർജ എക്‌സ്‌പോ സെൻ്ററിൽ നടക്കും. പരിപാടിയുടെ ഭാഗമായി പ്രമുഖ ബ്രാൻഡുകളിൽ നിന്നും...
ഷാർജയിൽ റമദാനിലെ വെള്ളിയാഴ്ചകളിൽ സൗജന്യ പാർക്കിങ് ആയിരിക്കുമെന്ന് മുനിസിപ്പാലിറ്റി. ബ്ലൂ സോണിലും എല്ലാ ദിവസവും പെയ്ഡ് പാർക്കിങ് ഉള്ള അപൂർവം ചില മേഖലകളിലും വാഹനം നിർത്തിയിടാൻ പണം അടയ്ക്കേണ്ടി വരും.
പെയ്ഡ് പാർക്കിങ് സമയത്തിലും...
ഷാർജയിലെ പ്രൈവറ്റ് എജ്യുക്കേഷൻ റെഗുലേറ്റർ അടുത്ത വർഷത്തേക്കുള്ള സ്‌കൂൾ ഫീസിൽ 5 ശതമാനം വർധനവിന് അംഗീകാരം നൽകി. വിഭവങ്ങളും തൊഴിൽ ആവശ്യകതകളും വർധിപ്പിക്കാനുള്ള സ്വകാര്യ മേഖലയുടെ ആവശ്യങ്ങളോടുള്ള പ്രതികരണമായാണ് വർദ്ധനവ് ഉണ്ടായതെന്ന് ഷാർജ...
ഷാർജ അൽ മംസാർ ഏരിയയിൽ ക്യാമ്പിങ്ങിനായി എത്തുന്ന വിനോദ വാഹനങ്ങളുടെയും (ആർവി) ട്രെയിലറുകളുടെയും ഉടമകൾക്ക് പാർക്കിംഗ് പെർമിറ്റ് വിതരണം ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി. വ്യക്തികൾക്ക് അവരുടെ വാഹനങ്ങൾ നിയുക്ത ഇടങ്ങളിൽ പാർക്ക് ചെയ്യാൻ...
ഷാർജയിലെ പുതിയതായി പണികഴിപ്പിച്ച അൽ ഖറായിൻ പാർക്ക്-2 പൊതുജനങ്ങൾക്കായി തുറന്നുനൽകി. ഏകദേശം 17.3 ഏക്കർ വിസ്തൃതിയിലാണ് പുതിയ പാർക്ക്. വിശാലമായ പാർക്കിന് ഏകദേശം 17-ലധികം ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയാണുളളത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ...