‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് നാഷണൽ ഓർഡർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ നൽകി ഫ്രാൻസ്. ശാസ്ത്ര-സാംസ്‌കാരിക...
ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിലെ ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇൻ്റർനെറ്റ് സേവനം ആരംഭിച്ചു. പൊതുഗതാഗത യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഉപഭോക്തൃ സന്തോഷത്തിൻ്റെ ഉയർന്ന നിരക്കുകൾ കൈവരിക്കുന്നതിനും...
ഏപ്രിൽ ഒന്നിന് ശേഷമുള്ള ഗതാഗത പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പുതിയ തീരുമാനം. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ് 35 ശതമാനം ഇളവെന്ന്...
ഷാർജ എമിറേറ്റിൽ അനധികൃതമായി നടക്കുന്ന ഭിക്ഷാടനത്തിനെതിരേ പൊലീസ് നടപടികൾ മുന്നോട്ട്. എമിറേറ്റിലെ താമസക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സാമ്പത്തിക തട്ടിപ്പായി കണക്കിലെടുത്താണ് പൊലീസ് നടപടികൾ. റമദാൻ കാലത്തെ ഭിക്ഷാടനത്തിനെതിരേ പൊലീസ് കഴിഞ്ഞ ദിവസം ക്യാമ്പൈനും...
പാർക്ക് ചെയ്ത വാഹനത്തിൽ ഡ്രൈവർ ഇരുന്നാൽ പാർക്കിങ് ഫീസ് അടയ്ക്കേണ്ടെന്ന ധാരണ തെറ്റാണെന്ന് ഷാർജ മുനിസിപ്പാലിറ്റി. പാർക്കിങ് ഫീസ് നൽകാതിരിക്കാൻ വാഹനത്തിൽ ഡ്രൈവർമാർ ഇരിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റിയുടെ വിശദീകരണം.
ഷാർജയിൽ പേ...
ഷാർജയിൽ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പടുത്തിയ ശേഷം അപ്പാർട്ട്‌മെൻ്റിൻ്റെ പത്താം നിലയിൽ നിന്ന് ചാടി മരിച്ചയാൾ ഇന്ത്യൻ യുവാവെന്ന് പൊലീസിൻ്റെ സ്ഥിരീകരണം. എന്നാൽ ഫ്ളാറ്റിനുളളിൽ നിന്ന് കണ്ടെത്തിയ ഭാര്യയുടേയും കുട്ടികളുടേയും മൃതദേഹങ്ങളിൽ അക്രമത്തിൻ്റേയെോ...