‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുവതിയെ ഇടിച്ചിട്ട ശേഷം രക്ഷപ്പെട്ട ഡ്രൈവറെ 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്. കിംഗ് ഫൈസൽ സ്ട്രീറ്റിലായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെട്ടപ്രതിയെ ഷാർജ പൊലീസ് ട്രാക്കിംഗ് സംവിധാനങ്ങളും സ്മാർട്ട് ക്യാമറകളും...
ദുബായിൽ നിന്ന് ഷാർജയിലേക്കുളള യാത്ര സുഗമമാക്കാൻ പുതിയ പാത തുറന്നതായി ഷാർജ ഗതാഗത വകുപ്പ്. ഖുലാഫ അൽ റാഷിദീൻ പാലവുമായി ബന്ധിപ്പിച്ചാണ് 600 മീറ്റർ അധിക പാത പൂർത്തിയാക്കിയത്.ഇതോടെ അൽ ഇത്തിഹാദ് റോഡിലെ...
ടാക്‌സിയിൽ വെച്ച് രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ക്യാബ് ഡ്രൈവറെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. 13ഉം 15ഉം വയസ്സുള്ള പെൺകുട്ടികൾക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമണം നടത്തിയത്. ഏഷ്യൻ ടാക്‌സിയിലെ ഡ്രൈവർ ശരീരത്തിൽ...
യുഎഇയിൽ ആഭരണങ്ങളുടെ പ്രദർശനം പ്രോത്സാഹിപ്പിക്കുന്നതിന് ഷാർജയിലെ ജുവൽസ് ഓഫ് എമിറേറ്റ്‌സ് ഷോയുടെ പുതിയ പരസ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു സാങ്കല്പിക മോഡലിനെ അവതരിപ്പിച്ചു. എമിറാത്തി, ഗൾഫ്, അറബ് പാരമ്പര്യം ഉൾക്കൊള്ളുന്ന പരമ്പരാഗത...
ഷാർജയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച വായനോത്സവത്തിന്റെ 14-ാമത് എഡിഷൻ സമാപിച്ചു. 1300 മണിക്കൂർ നീണ്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സമാപിച്ചത്. 'നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക' എന്ന ആശയത്തിൽ എല്ലാ പ്രായക്കാരായവരെയും പഠനത്തിന്റെയും ഭാവനയുടെയും ലോകത്തേക്ക് നയിക്കാൻ...
ഷാർജയിൽ കാര്യക്ഷമവും സുതാര്യവുമായ സേവന സംവിധാനം മെച്ചപ്പെടുത്താൻ ഷാർജ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് തീരുമാനിച്ചു. ഷാർജയുടെ വികസനവും ജനങ്ങളുടെ മികച്ച ജീവിതവും ലക്ഷ്യമിട്ടാണ് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത ഷാർജ സോഷ്യൽ സെക്യൂരിറ്റി...