‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജയുടെ സ്വന്തം മലീഹ പാൽ വിപണിയിൽ വൈറലായതോടെ ഷാർജ ഫാമിൽ രണ്ടാം ബാച്ച് പശുക്കൾ എത്തിച്ചു. ഇതോടെ ഫാമിലെ ആകെ പശുക്കളുടെ ഇനങ്ങളുടെ എണ്ണം 2,500 ആയി. 1300 ഡാനിഷ് പശുക്കളെയാണ് ഷാർജ...
ഷാർജ അന്തർദേശീയ പുസ്തക മേളയിൽ ഇത്തവണ തമിഴ് സ്വാധീനവുമുണ്ടാകും. തമിഴ്നാട്ടിലെ ഐ.ടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി. ജയമോഹനും പങ്കെടുക്കും.
നവംബർ 10-ന് വൈകിട്ട് 4 മുതൽ...
ഷാർജ അന്തർദേശീയ പുസ്തക മേളയിലെ മലയാളി സാന്നിധ്യമാകാൻ സാഹിത്യകാരന്മാരായ റഫീഖ് അഹമ്മദും പി.പി രാമചന്ദ്രനും. നവംബർ 16ന് വൈകിട്ട് 6.30 മുതൽ 8 മണി വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന പുസ്തക മേളയിലെ...
ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ബൾഗേറിയൻ ഇന്ത്യൻ എഴുത്തുകാരുടെ സാന്നിധ്യവുമുണ്ടാകും. കവിയും നാടകകൃത്തുമായ ജോർജി ഗോഡ്സ്പോഡിനോവും ഇന്ത്യൻ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗതുമാണ് പുസ്തക മേളയിൽ പങ്കെടുക്കുക.
നവംബർ 9ന് രാത്രി...
ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ച് ഷാർജ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ). ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് ദുബായിലെ സത്വ സ്റ്റേഷനിലേക്കാണ് E304 ഇന്റർസിറ്റി...
ഷാർജയിൽ പുതിയ പെയ്ഡ് പാർക്കിങ് സോൺ പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ പേ പാർക്കിങ് സമയം രാത്രി 12 വരെയാണ് നീട്ടിയതി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന...