‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബദ്ധത്തിൽ നാണയം വിഴുങ്ങിയ തന്റെ സഹപാഠിയുടെ ജീവൻ രക്ഷിച്ച് ഷാർജയിലെ അലി മുഹമ്മദ് ബിൻ ഹർബ് അൽ-മുഹൈരി എന്ന വിദ്യാർത്ഥി. അലിയുടെ നന്മനിറഞ്ഞ പ്രവർത്തിയെ ആദരിക്കുകയാണ് ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് ജനറൽ സെയ്ഫ്...
കൊലക്കേസിലെ പ്രതിയെ വെറും 36 മണിക്കൂറിനുള്ളിൽ പിടികൂടി ഷാർജ പൊലീസ്. ഷാർജ ക്രിമിനൽ ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ആണ് മണിക്കൂറുകൾക്കകം ഏഷ്യക്കാരനായ പ്രതിയെ പിടികൂടിയത്. സെപ്റ്റംബർ 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്....
ട്രാഫിക് ബോധവത്കരണം മുതിർന്നവരിൽ എന്നപോലെ കുട്ടികളിലും അനിവാര്യമാണ്. കുട്ടികളുടെ അശ്രദ്ധയും അറിവില്ലായ്മയുമാണ് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളിൽ വ്യക്തമായ ട്രാഫിക് അവബോധം വളർത്തിയെടുത്ത് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ...
യുഎഇയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനവുമായി ഷാർജ പൊലീസ്. നാശനഷ്ടങ്ങൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസിന് അപേക്ഷിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾക്കായി ഷാർജ...
ഷാർജ പോലീസിൽ തൊഴിലവസരമുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് അധികൃതർ. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ വാർത്തകളും പരസ്യങ്ങളും പ്രചരിക്കുന്നതെന്നും ഇത് തെറ്റായ വാർത്തയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഷാർജ പോലീസ്...