‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കഴിഞ്ഞ വർഷം ഭിന്നശേഷിക്കാർക്കായുള്ള സ്ലോട്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് ഷാർജയിൽ 1,392 പേർക്ക് പിഴ ചുമത്തിയതായി ഷാർജ പോലീസ് അറിയിച്ചു. ഇവർ പ്രത്യേക ആവശ്യങ്ങളുള്ളവരുടെ അവകാശങ്ങൾ മനഃപൂർവം ലംഘിച്ചതായി ഷാർജ പോലീസിലെ ട്രാഫിക്...
ഷാർജയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ സ്കൂൾ ബസ് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും രണ്ട് സൂപ്പർവൈസർമാർക്കും നിസാര പരിക്കേറ്റു. സ്കൂൾ ബസ് പെട്ടെന്ന് തിരിയുകയും തെന്നിമാറി നടപ്പാതയിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഷാർജ പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ...
ഖോർഫക്കാനിലെ ഒരു സ്വർണ്ണക്കടയിൽ വൻകവർച്ച. സ്വർണവുമായി രാജ്യം വിടാൻ ശ്രമം നടത്തിയ കൊള്ള സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ ഷാർജ പോലീസ് പിടികൂടി. 800,000 ദിർഹത്തിന്റെ ആഭരണങ്ങളാണ് സംഘം കവർന്നത്. കഴിഞ്ഞ ദിവസം രാത്രി ഏറെ...
ഷാർജയിലെ ഡെലിവറി ബൈക്ക് ജീവനക്കാർക്കായി റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് പൊലീസ്. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഷാർജ ട്രാഫിക് ആന്റ് പട്രോൾ ഡിപ്പാർട്ട്മെന്റാണ് കാമ്പയിൻ ആരംഭിച്ചത്. ബൈക്ക് യാത്രികരിൽ നിന്ന് സാധാരണ...
വാഹനാപകടങ്ങൾ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. ഇത്തരം തർക്കങ്ങൾ പരിഹരിക്കാൻ ഡ്രൈവർമാർ ഡാഷ്ബോർഡ് ക്യാമറകൾ സ്ഥാപിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഷാർജ പോലീസ്. വാഹനമോടിക്കുന്നവർ ബോധപൂർവം അപകടമുണ്ടാക്കുന്ന സന്ദർഭങ്ങളിൽ ഡാഷ്ക്യാമുകൾ സഹായിക്കുമെന്ന് ഷാർജ...
ഷാർജയിൽ ഈ വർഷം പിടികൂടിയത് കോടികളുടെ ലഹരിമരുന്ന്. 10,41,17,446 ദിർഹം മൂല്യം വരുന്ന വിവിധ ലഹരി മരുന്നുകളാണ് ഷാർജ പൊലീസ് ഒരു വർഷത്തിനുള്ളിൽ പിടിച്ചെടുത്തത്. 2023 ജനുവരി മുതൽ നവംബർ 30 വരെ...