‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജ പൊലീസ് മേധാവിയായി അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിയമനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പൊലീസ്...
ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ ലളിതമാക്കി ഷാർജ. ഷാർജാ പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വകുപ്പ് മേധാവി കേണൽ റാഷിദ് അഹമ്മദ് അൽ ഫർദാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ സ്മാർട്ട്...
സുക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് ഓർമ്മപ്പെടുത്തുകയാണ് ഷാർജ പൊലീസ്. ‘നിങ്ങളുടെ സാധനങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തമാണ്’ എന്ന മുദ്രാവാക്യവുമായി ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി വാഹനമോടിക്കുന്നവർ വാഹന അലാറം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ...
വെള്ളപൊക്കത്തിൽ നശിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കണമെങ്കിൽ പൊലീസിന്റെ പക്കൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ നശിച്ച എല്ലാവർക്കും ഡിസ്ട്രക്ഷൻ സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകുമെന്ന് ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ...
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി എമിറേറ്റിൽ ഉണ്ടായ എല്ലാ ഗതാഗത ലംഘനങ്ങളും റദ്ദാക്കാൻ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സാരി അൽ ഷംസി തിങ്കളാഴ്ച ഉത്തരവിട്ടു.
75...
ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഷാർജ പോലീസ് 2023ൽ പിടിച്ചെടുത്തത് 22,974 ഇ-സ്കൂട്ടറുകളും സൈക്കിളുകളും. പ്രധാന റോഡുകളിലും സബ്‌വേകളിലും ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും സൈക്കിളുകളുടെയും ഉപയോഗം പരിമിതപ്പെടുത്താൻ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഷാർജയിൽ...