‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജ എമിറേറ്റിലെ ഹോഷി മേഖലയിലെ ഒരു റോഡ് മാർച്ച് 23 മുതൽ മാർച്ച് 28 വരെ ഭാഗികമായി അടച്ചിടും. വെയർഹൗസ് ലാൻഡുകളിൽ നിന്ന് ഹോഷി മേഖലയിലേക്ക് വരുന്നവരെയാണ് ഭാഗിക പാത അടയ്ക്കുന്നത് പ്രധാനമായും...
റമദാനോട് അനുബന്ധിച്ച് വിശ്വാസികൾക്കായി കൂടുതൽ പളളിഖൾ തുറന്ന് ഷാർജ. പുതിയതായി 15 പള്ളികളാണ് നൽകിയത്. ജനസംഖ്യാനിരക്ക് വർധിച്ച സാഹചര്യത്തിലാണ് പള്ളികളുടെ എണ്ണവും വർധിപ്പിക്കാൻ ഭരണാധികാരികൾ തീരുമാനിച്ചത്. റമദാൻ അവസാനിക്കുന്നതിന് മുമ്പ് അഞ്ച് പള്ളികൾ...
ഷാർജ മലീഹ പാടത്ത് ഗോതമ്പ് വിളവെടുപ്പുത്സവത്തിന് തുടക്കം. ആദ്യദിനം വിളവെടുക്കുന്നത് നേരിൽ കാണാൻ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തി....
ഷാര്‍ജയിലെ ഫുട്ബോൾ ക്ളബ്ബുകളില്‍ സ്വദേശി കായികതാരങ്ങൾക്ക് കൂടുതല്‍ അവസരം നല്‍കിയില്ലെങ്കില്‍ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. തിങ്കളാഴ്ച...
യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ്. ഷാർജ എക്സിക്യൂട്ടീവ് കൌണ്‍സിലിന്റേതാണ് തീരുമാനം. ഡിസംബർ ഒന്നിന് മുൻപുള്ള നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമായിരിക്കും. ജനുവരി 20 വരെ...