‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: services

spot_imgspot_img

ദുബായിലും ഷാര്‍ജയിലും ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങൾ എല്ലാ ദിവസവും

യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം എല്ലാ ദിവസവും ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇതിനായി കോണ്‍സുലേറ്റിന്‍റെ പരിധിയിലുളള ദുബായി ബിഎല്‍എസ് കേന്ദ്രങ്ങളും ഷാര്‍ജയിലെ ഒരു കേന്ദ്രവും ഞായറാ‍ഴ്ചയും പ്രവര്‍ത്തിക്കും. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ചകളിൽ...

വിസ നടപടി പൂര്‍ത്തിയാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവുമായി ദുബായ്

ദുബായിലെ താമസക്കാർക്ക് വിസ അപേക്ഷകൾ പൂർത്തിയാക്കാൻ വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾ ഉപയോഗിക്കാമെന്ന് പ്രഖ്യാപനം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സാണ് പുതിയ സേവനം വാഗ്ദാനം ചെയ്തത്. റെസിഡൻസി, ഗോൾഡൻ, ഗ്രീൻ...

വിമാനത്തിനുളളില്‍ ഇന്‍റര്‍നെറ്റ് സേവനം നല്‍കാനൊരുങ്ങി സൗദി

സൗദിയിലെ എല്ലാ വിമാനങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ നീക്കം. സൗദിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച കരാര്‍ നടപടികൾ പൂര്‍ത്തിയായി. എസ്ടിസിയും സ്‌കൗ ഫൈവ് അറേബ്യയും തമ്മിലാണ് ധാരണാ...

കൂടുതൽ വാട്ടർ ടാക്സി സർവീസുകളുമായി അബുദാബി

അബുദാബി യാസ് ബേ, യാസ് മറീന, അൽ ബന്ദർ ബീച്ച് മേഖലകൾക്കിടയിൽ പുതിയ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു. അബുദാബി മാരിടൈം, എഡി പോർട്ട്സ് ഗ്രൂപ്പ്, മിറൽ അസറ്റ് മാനേജ്‌മെന്റ് എന്നിവര്‍ സംയുക്തമായാണ്...

വിദേശികൾക്ക് അഞ്ച് ഭാഷകളില്‍ സിവില്‍ വിവാഹ സേവനങ്ങളുമായി അബുദാബി

വിദേശികൾക്ക് സിവില്‍ വിവാഹ സേവനങ്ങൾ വിപുലമാക്കി യുഎഇ. മുസ്ലീം ഇതര വിഭാഗത്തില്‍പ്പെട്ട വിദേശികൾക്ക് അഞ്ച് ഭാഷകളിലായി വിവാഹ സേവനങ്ങൾ ഏര്‍പ്പെടുത്തിയയെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ്. അറബിക്, ഇംഗ്ലീഷ്, റഷ്യൻ, ചൈനീസ്, സ്പാനിഷ് ഭാഷകളിലാണ്...

വാരാന്ത്യത്തില്‍ മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിച്ച് ആര്‍ടിഎ

ദുബായ് മെട്രോ സർവീസുകൾ വാരാന്ത്യത്തിൽ രണ്ട് മണിക്കൂർ നീട്ടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. വേനല്‍ അവധി അവസാനിക്കുകയും സ്കൂൾ തുറക്കുന്നതും പരിഗണിച്ചാണ് ആര്‍ടിഎ തീരുമാനം. അതോറിറ്റിയുടെ ട്വീറ്റ് അനുസരിച്ച് ഓഗസ്റ്റ് 27,...