‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: services

spot_imgspot_img

ഫുജൈറ പൊലീസ് സേവനങ്ങൾ ഇനി വിരൽതുമ്പിലേയ്ക്ക്

ഇനി വിവിധ സേവനങ്ങൾക്കും പരാതികൾ നൽകുന്നതിനുമായി സ്റ്റേഷനിൽ പോകേണ്ട ആവശ്യമില്ല. ഫുജൈറ പൊലീസ് സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിൽ ലഭ്യമാക്കിയിരിക്കുകയാണ് അധികൃതർ. 'Our Services in your Mobile' എന്ന ആപ് വഴി ജനങ്ങൾക്ക്...

ഇന്ത്യയിലേക്ക് സർവ്വീസുകൾ കൂട്ടുമെന്ന് വിസ് എയർ

ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കാനുളള നീക്കവുമായി വിസ് എയർ അബുദാബി.യാത്രാ നിരക്ക് കൂടുതലുളള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതാണെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സർവ്വീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങുകയാണെന്നും വിസ് എയർ അബുദാബിയുടെ ഓഫീസറും മാനേജിംഗ്...

ഖ​ത്ത​റും ബ​ഹ്റൈ​നും ഉടൻ വ്യോമഗതാഗാഗതം പുനസ്ഥാപിച്ചേക്കും

ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ   കൂടുതൽ സഹകരണത്തിനൊരുങ്ങി ഖ​ത്ത​റും ബ​ഹ്റൈ​നും. ഇരു രാജ്യങ്ങൾക്കുമിടയിലെ വി​മാ​ന സ​ര്‍വി​സകൾ പു​ന​രാ​രം​ഭി​ക്കാ​നുളള നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ചർച്ചകൾ ന​ട​ത്തി​യ​താ​യും ഇ​രു​പ​ക്ഷ​ത്തു നി​ന്നും അ​നു​കൂ​ല​മാ​യ...

എയർ ഇന്ത്യ സർവ്വീസുകൾ നിർത്തലാക്കിയതിൽ പ്രവാസ ലോകത്ത് അമർഷം

കോഴിക്കോടുനിന്ന് ദുബായിലേക്കുളള എ​യ​ർ ഇ​ന്ത്യ സർവ്വീസുകൾ നി​ർ​ത്തു​ക​യും പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ പ്ര​വാ​സി​ക​ളു​ടെ ദുരിതമേറ്റുമെന്ന് നിഗമനം. പ്രവാസി സംഘടനകളും പ്രതിനിധികളും എയർ ഇന്ത്യ നീക്കത്തിനെതിരേ പ്രതികരണവുമായി രംഗത്തെത്തി. സീ​റ്റു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​ത്​...

ഓൺലൈൻ സേവനം: താത്കാലിക തടസ്സമുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം

യുഎഇ യിലെ സാമ്പത്തിക മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ സേവനങ്ങൾ എട്ട് മണിക്കൂർ തടസ്സപ്പെടുമെന്ന് അറിയിപ്പ്. ഓൺലൈൻ സൈറ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായാണ് എട്ട് മണിക്കൂർ നിയന്ത്രണം.സേവനങ്ങൾ വികസിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് താൽക്കാലിക തടസ്സം നേരിടുക. മന്ത്രാലയത്തിൻ്റെ...

ഡ്രൈവറില്ലാ ടാക്സികൾ വര്‍ഷാവസാനത്തോടെ നിരത്തിലെത്തുമെന്ന് ദുബായ് ആര്‍ടിഎ

ദുബായിൽ ഡ്രൈവറില്ലാ ടാക്‌സികൾ ഈ വര്‍ഷം അ‍വസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ദുബായ് ആര്‍ടിഎ. ആദ്യഘട്ടമായി പത്ത് ഡ്രൈവറില്ലാ ടാക്സികളാണ് നിരത്തിലിറങ്ങുക. ആഗോള സര്‍ക്കാര്‍ ഉച്ചകോടിയിലാണ് ദുബായ് ഗതാഗത വിഭാഗം മേധാവി മത്താർ അൽ...