‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: service

spot_imgspot_img

യാത്രക്കാർക്ക് ആശ്വാസം; ദുബായിൽ മഴയേത്തുടർന്ന് അടച്ചിട്ട മൂന്ന് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു

ശക്തമായ മഴയേത്തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ടതോടെ അടച്ചിട്ട ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെയോടെയാണ് മൂന്ന് മെട്രോ സ്റ്റേഷനുകളുടെയും പ്രവർത്തനം പൂർവ്വസ്ഥിതിയിലായത്. ഓൺപാസീവ്, ഇക്വിറ്റി, മശ്റഖ് എന്നീ സ്റ്റേഷനുകളാണ് ഇന്ന് മുതൽ...

‘ആദ്യ യാത്രയിൽ തന്നെ പണികിട്ടി’; കേടായ വാതിൽ താൽക്കാലികമായി കെട്ടിവെച്ച് യാത്ര തുടർന്ന് നവകേരള ബസ്

സർവ്വീസിന്റെ തുടക്കം തന്നെ പിഴച്ച് നവകേരള ബസ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച നവകേരള ബസ് പൊതുജനങ്ങൾക്കായി സർവീസ് ആരംഭിച്ചപ്പോൾ തന്നെ കല്ലുകടിയായിരുന്നു ഫലം. ആദ്യ യാത്രയിൽ ബസിന്റെ വാതിലിന്...

ദിവസേന പറക്കുന്നത് 1,400 വിമാനങ്ങൾ; ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലായി

ശക്തമായ മഴയേത്തുടർന്ന് പ്രവർത്തനം താറുമാറായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർവസ്ഥിതിയിലേയ്ക്ക് മടങ്ങിയെത്തി. വിമാനത്താവളത്തിന്റെയും സർവ്വീസുകളുടെയും പ്രവർത്തനം സാധാരണ നിലയിലായതായും നിലവിൽ പ്രതിദിനം 1,400 വിമാനങ്ങൾ ഇവിടെ നിന്നും സർവീസ് നടത്തുന്നതായും ദുബായ് എയർപോർട്ട്സ്...

നിരത്തുകൾ കീഴടക്കാനൊരുങ്ങി നവകേരള ബസ്; സർവ്വീസ് നടത്തുന്നത് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ

വളരെ ചർച്ചകൾക്ക് വിഷയമായ നവകേരള ബസ് നിരത്തുകൾ കീഴടക്കാനെത്തുന്നു. ബസ് മ്യൂസിയത്തിൽ വെയ്ക്കുന്നു, വാടകയ്ക്ക് നൽകുന്നു തുടങ്ങിയ വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെയാണ് ബസ് സംസ്ഥാനാന്തര സർവ്വീസിനായി ഉപയോ​ഗിക്കാൻ അധികൃതർ തീരുമാനിച്ചത്. കോഴിക്കോട് -...

ഇസ്രയേലിനെതിരെ ഇറാൻ്റെ മിസൈൽ ആക്രമണം; വിമാനങ്ങൾ റദ്ദാക്കി യുഎഇ

ഇസ്രയേലിനെതിരെ ഇറാൻ്റെ മിസൈൽ ആക്രമണത്തേത്തുടർന്ന് യുഎഇ വിമാനങ്ങൾ റദ്ദാക്കി. വിവിധ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചതിനേത്തുടർന്നാണ് യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവയുടെ റൂട്ട് മാറ്റുകയും ചെയ്തത്. ജോർദാനിലെ...

അപ്പർ ഗൾഫ് എക്‌സ്പ്രസ് ; ഗൾഫ് തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഖത്തർ കമ്പനിയുടെ സർവ്വീസ്

രാജ്യാന്തര തുറമുഖങ്ങളുമായുള്ള ബന്ധം ശക്തമാകുന്നതിൻ്റെ ഭാഗമായി പുതിയ കപ്പൽ സർവ്വീസ് ആരംഭിച്ച് ഖത്തർ നാവിഗേഷൻ കമ്പനി മിലാഹ. ദമാം തുറമുഖത്തെയും ഗൾഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് പോകുന്ന തരത്തിലാണ് പുതിയ കപ്പൽ സർവീസുകൾ. അപ്പർ...