‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: service

spot_imgspot_img

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി മനസിലാക്കി യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. എം 143...

പ്രതിദിനം ശരാശരി നാല് ലക്ഷം യാത്രക്കാർ; വ്യോമഗതാഗതത്തിൽ യുഎഇയ്ക്ക് മുന്നേറ്റം

യുഎഇയുടെ സിവിൽ ഏവിയേഷൻ നെറ്റ്‌വർക്ക് പ്രതിദിനം ശരാശരി 400,000 യാത്രക്കാർക്കും പ്രതിമാസം 12 ദശലക്ഷത്തിലധികം യാത്രക്കാർക്കും സേവനം നൽകുന്നതായി കണക്കുകൾ. പ്രതിദിനം 10,000 ടണ്ണിലധികം ചരക്കുകളാണ് കൈകാര്യം ചെയ്യുന്നതെന്നും യുഎഇ സാമ്പത്തിക മന്ത്രി...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട് സർവ്വീസ് ഏർപ്പെടുത്തിയത്. ഷാർജ - ദുബായ് റോഡ്‌സ്...

സെപ്റ്റംബർ 15ന് പൊതുമാപ്പ് സേവനങ്ങൾക്കും അവധിയെന്ന് ജിഡിആർഎഫ്എ

പൊതു അവധിയായതിനാൽ സെപ്റ്റംബർ 15ന് വിസ പൊതുമാപ്പ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. പ്രവാചകൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എമിറേറ്റിലെ ജിഡിആർഎഫ്എ കേന്ദ്രങ്ങൾക്ക് അവധി...

എയർ കേരള യാഥാർത്ഥ്യമാകുന്നു; മലയാളികൾക്ക് ഒരു വിമാന സർവ്വീസ് കൂടി

പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി ലഭ്യമായി. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്​ഫ്ലൈ ഏവിയേഷനുമായി ചേർന്ന് 2025 മുതൽ സർവിസ്​ നടത്താനാണ് തീരുമാനം. ദുബായിൽ നടത്തിയ...

പ്രവാസികൾക്ക് ദുരിതം; മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസികളെ ദുരിതത്തിലാക്കി സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. മസ്കത്തിൽ നിന്നും കേരള സെക്ടറിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഈ മാസം (മെയ്) അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി...