‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജയിൽ കാര്യക്ഷമവും സുതാര്യവുമായ സേവന സംവിധാനം മെച്ചപ്പെടുത്താൻ ഷാർജ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് തീരുമാനിച്ചു. ഷാർജയുടെ വികസനവും ജനങ്ങളുടെ മികച്ച ജീവിതവും ലക്ഷ്യമിട്ടാണ് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത ഷാർജ സോഷ്യൽ സെക്യൂരിറ്റി...
ഇന്ത്യയിൽ വധഭീഷണി നേരിടുന്നുണ്ടെങ്കിലും ദുബായിൽ താൻ സുരക്ഷിതനാണെന്ന് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ പറഞ്ഞു. 'ആപ് കി അദാലത്ത്' എന്ന ടിവി ഷോയിൽ പങ്കെടുക്കവെയാണ് താരത്തിൻ്റെ പ്രതികരണം.'കിസി കാ ഭായ് കിസി...
ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഈദിനെ വരവേൽക്കാനൊരുങ്ങി വിശ്വാസ സമൂഹം. ഗൾഫ് മേഖലയിലെങ്ങും തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഈദ് നിസ്കാരത്തിനായി പള്ളികൾക്ക് പുറമെ പ്രത്യേക ഗാഹുകളും തയ്യാറായിക്കഴിഞ്ഞു. യുഎയും സൌദിയും ഖത്തറും ഉൾപ്പടെ...
റമദാനിലെ അവസാന 10 ദിവസങ്ങളിൽ മക്കയിലും മദീനയിലും തീർത്ഥാടകർക്കായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഗൈഡ് പുറത്തിറക്കി. തീർത്ഥാടകർക്ക് ആചാരങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിനാണ് നീക്കം. തീർത്ഥാടകരുടെ സൌകര്യാർത്ഥം സുരക്ഷ, ആരോഗ്യം, അടിയന്തരാവസ്ഥ,...
വിശുദ്ധ റമദാൻ മാസത്തിൽ ഗതാഗത സുരക്ഷയൊരുക്കുന്ന പൊലീസ്, ട്രാഫിക് പട്രോളിംഗ് വിഭാഗത്തിനും ഇതര സുരക്ഷാ ഉദ്യോഗസ്ഥർക്കും വിശ്രമ കേന്ദ്രങ്ങൾ അനുവദിച്ചെന്ന് ദുബായ് പോലീസ് ജനറൽ കമാൻഡിൻ്റെ പ്രഖ്യാപനം.റമദാനിൽ തങ്ങളുടെ...
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുകാശ്മീരില്‍ പ്രവേശിക്കാനിരിക്കേ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നുമാണ് കേന്ദ്ര ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയത്. ഭീകരാക്രമണ സാധ്യതകൾ തളളിക്കളയരുതെന്നും...