‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ ചരിത്ര സ്മാരകങ്ങളുടെ സുരക്ഷക്കായി പ്രത്യേക പൊലീസ് സംഘം വരുന്നു. 'ഹെറിറ്റേജ് പൊലീസ്' എന്നു പേരിട്ട പുതിയ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനായി സഹകരിച്ച് പ്രവർത്തിക്കുമെന്ന കരാറിൽ ദുബായ് പൊലീസും സാംസ്‌കാരിക വകുപ്പായ ദുബായ്...
ഐപിഎല്ലിലെ എലിമിനേറ്ററിൽ ഇന്ന് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും പോരാടാനിരിക്കെ പരിശീലന സെഷൻ റദ്ദാക്കി ആർസിബി. ബംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലിക്ക് സുരക്ഷ ഒരുക്കുന്നതിൽ ആശങ്ക ഉയർന്നതോടെയാണ് ഇന്നത്തെ പരിശീലനം...
ലോകത്ത് ഐഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചുവരികയാണ്. പുതിയ മോഡലുകൾ ഇറങ്ങുന്നതിനിടെ ആപ്പിൾ ഉപകരണങ്ങളമായി ബന്ധപ്പെട്ട് സുപ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആപ്പിൾ ഉല്പന്നങ്ങൾ ഹാക്കർമാർ കയ്യടക്കുന്നതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ആപ്പിൾ ഉപകരണങ്ങളുടെ...
മോഷണം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി ദുബായ് പൊലീസ്. താമസകേന്ദ്രങ്ങളിലും ചെറുകിട കച്ചവട മേഖലകളിലും മോഷണം തടയുന്നതിനായി നിർമ്മിതബുദ്ധിയടക്കം ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
മോഷണം...
പ്രാദേശിക സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന അക്രമണങ്ങളെ ചെറുക്കുന്നത് സംബന്ധിച്ച യുഎഇയും തുർക്കിയും തമ്മിൽ ചർച്ച. യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തുർക്കി രാഷ്‌ട്രപതി റജബ് തയ്യിപ് എർദോഗനും...
സൈബർ ലോകത്തേയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലേയും കുതിപ്പിനൊപ്പം വികസമുന്നേറ്റത്തിനുളള തയ്യാറെടുപ്പിലാണ് യുഎഇ എന്ന് സൈബർ സുരക്ഷാ കൗൺസിൽ നേതാവ് മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു. ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ സംഘടിപ്പിച്ച...