‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദിയിൽ സ്കൂളുകൾക്ക് സമീപം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ അറിയിച്ചു. വിദ്യാലയങ്ങൾക്ക് സമീപം വാഹനങ്ങളിൽ നിന്നും മറ്റും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്കാണ് പിഴ ചുമത്തുന്നത്. 300...
52 വര്‍ഷങ്ങള്‍ക്ക് ശേഷം പഠിച്ച സ്കൂൾ സന്ദർശിച്ച് എംഎ യൂസഫ് അലി. ഒരുമിച്ച് ഒരേക്ലാസ് മുറിയില്‍ ഇരുന്ന് കൂട്ടുകാരോടൊത്ത് പഠിച്ചതും കളിച്ചു നടന്ന കാലവും അദ്ദേഹം ഓര്‍ത്തെടുത്തു. ഒരിക്കൽ കൂടി ആ കൂട്ടുകാര്‍ക്കൊപ്പം...
മധ്യവേനലവധിക്ക് ശേഷം ദുബായിലെ സ്വകാര്യ സ്കൂളുകൾ തുറക്കുന്നു. 2023-24 സ്കൂള്‍ അധ്യയന വര്‍ഷത്തിന് ഈ മാസം 28ന് തുടക്കമാകും. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ദുബായിലെ എല്ലാ സ്വകാര്യ...
സംസ്ഥാനത്തെ സ്കൂളുകളിൽ 6043 അധിക തസ്തികകള്‍ സൃഷ്ടിക്കാൻ സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം അധിക തസ്തികകൾ സൃഷ്ടിക്കുക. ഇന്ന് നടന്ന...
ദുബായ് എജ്യുക്കേഷൻ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് ഔദ്യോഗിക ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ച് റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് .ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 വരെ അവധിയായിരിക്കും.
ജൂലൈ...
ഒഡീഷ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സർക്കാർ സ്കൂളിലെ ക്ലാസ് മുറിയിലേക്ക് ഇനി പഠിക്കാൻ പോകില്ലെന്ന് വിദ്യാർത്ഥികൾ. പ്രേതബാധയടക്കം ആരോപിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകാൻ മടിക്കുന്നത്. ഇതേത്തുടർന്ന്...