‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വേനലവധിക്ക് ശേഷം സ്കുളുകൾ തുറന്നതോടെ ട്രാഫിക് നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന ഓർമ്മപ്പെടുത്തലുമായി അധികൃർ. ആദ്യ ദിനം അപകടരഹിത ബോധവത്കരണ ദിവസമാക്കിയതിന് ഒപ്പമാണ് മറ്റ് ഓർമ്മപ്പെടുത്തലുകളും.
സ്കൂളിന് മുന്നിൽ കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡിന് നടുവിൽ...
രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യുഎഇയിൽ വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേയ്ക്ക്. മധ്യവേനൽ അവധിക്കുശേഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലേക്ക് പോകുന്നത്. വിദ്യാർത്ഥികളെ സ്വീകരിക്കാൻ അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ക്ലാസുകൾ അലങ്കരിച്ചും...
സ്കൂളുകളിലെ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതർക്ക് കർശന നിർദേശം നിർദേശം നൽകി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. 2024/2025 അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്കൂളുകളിലെ കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ...
യുഎഇയിൽ വേനലവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഇതോടെ കുട്ടികൾക്ക് സ്കൂളിലേയ്ക്ക് പോകുന്നതിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് രക്ഷിതാക്കൾ. എന്നാൽ തോളിൽ വലിയ ബാഗുമായി സ്കൂളിലേയ്ക്ക് പോകേണ്ടതിനേക്കുറിച്ചാണ് കുട്ടികളുടെ വിഷമം. ഇനി...
രണ്ട് മാസത്തെ ആഘോഷങ്ങൾക്ക് ശേഷം യുഎഇയിലെ വിദ്യാർത്ഥികൾ സ്കൂളിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ സ്കൂളുകൾ ഓഗസ്റ്റ് 26-നാണ് തുറക്കുക. വേനലവധി അവസാനിക്കാറായതോടെ മിക്കവരും നാട്ടിൽ നിന്നും തിരിച്ച് യുഎഇയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
രണ്ട് മാസമായി...
വേനലവധിക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറക്കാനിരിക്കേ ദുബായ് യൂണിയൻ കോപ് ബാക് ടു സ്കൂള്‍ ഉൽപ്പന്നങ്ങൾക്ക് നിരക്കളിവ് പ്രഖ്യാപിച്ചു. സ്കൂൾ ബാഗുകൾ, സ്കൂൾ സ്റ്റേഷനറി, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് അറുപത് ശതമാനം...