‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യുഎഇയിൽ വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേയ്ക്ക് തിരികെയെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസ അറിയിച്ചിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
വിദ്യാർത്ഥികൾക്കും...
യുഎഇയിൽ മധ്യവേനലവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രാജ്യത്തെ സ്കൂളുകൾ ഓഗസ്റ്റ് 26-നാണ് തുറക്കുക. വേനലവധി അവസാനിക്കാറായതോടെ മിക്ക പ്രവാസികളും നാട്ടിൽ നിന്നും തിരിച്ച് യുഎഇയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ...
യുഎഇയിൽ സ്കൂൾ തുറക്കുന്ന ദിവസം ചില സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ വർക്ക് ടൈം പ്രഖ്യാപിച്ചു. സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും അവർക്ക് നല്ലൊരു ദിവസം നൽകുന്നതിനുമായാണ് ഫ്ലെക്സിബിൾ വർക്ക്...
ബഹ്റൈനിൽ പുതിയ അധ്യയന വർഷം നാളെ ആരംഭിക്കും. വേനലവധിക്ക് ശേഷം സ്കൂളിലേയ്ക്കെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അധ്യാപകർ. മുൻ വർഷങ്ങളേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശിക്കാനെത്തുമെന്നാണ് വിലയിരുത്തൽ.
സ്വദേശി...
റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂൾ മധ്യവേനലവധി കഴിഞ്ഞ് തുറക്കുന്നത് സെപ്റ്റംബർ 3 വരെ നീട്ടി. താപനില അതികഠിനമായി തുടരുന്നതിനാലാണ് സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചത്. കെ.ജി മുതൽ 12-ാം ക്ലാസുവരെയുള്ള റഗുലർ ക്ലാസുകളാണ് സെപ്റ്റംബർ...