‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: saudi

spot_imgspot_img

സഹായിച്ചവരെ നന്ദിയോടെ ഓർത്ത്, പ്രാർത്ഥനയിൽ മുഴുകി അബ്ദുൾ റഹിം

34 കോടി സമാഹരിച്ചതോടെ തന്റെ ജയിൽ മോചനം സാധ്യമാകും എന്ന ആത്മവിശ്വാസത്തിലാണ് അബ്ദുൾ റഹിം. ഇരുട്ടറയിലെ 18 വർഷത്തെ ജീവിതത്തിൽ നിന്ന് മോചനം നേടാൻ റഹിമീന് മുന്നിൽ രണ്ട് മാസം കൂടെ. അബ്ദുൽ...

അബ്ദുൽ റഹീമിൻറെ മോചനത്തിനായുള്ള ദയാധനം കൈമാറുക ഔദ്യോഗിക അക്കൗണ്ട് വഴി: ഇനിയുള്ള നടപടിക്രമങ്ങൾ ഇങ്ങനെ

സൗദിയിലെ ജയിലിൽ കഴിയുന്ന ‌‌അബ്ദുൽ റഹീമിൻറെ മോചനത്തിന് ദയാധനം ഇന്ത്യൻ എംബസി വഴി സൗദി വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതിയോടെ പ്രത്യേകം അക്കൗണ്ടുണ്ടാക്കി കൈമാറും. തടസ്സങ്ങൾ നേരിടാതെ തുക സൗദിയിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾ ഇന്ത്യൻ...

അബ്ദുറഹീമിന്റെ മോചനത്തിനായി പെരുന്നാൾ ദിനത്തിൽ മാത്രം സമാഹരിച്ചത് അഞ്ച് കോടി

വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് നാല് ദിവസം മാത്രം. മോചന തുകയായ 34 കോടിയിൽ (ഒന്നര കോടി സൗദി...

റഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് ആറ് ദിവസം മാത്രം: ഇതിനോടകം ലഭിച്ചത് 13 കോടി രൂപ

വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് ആറ് ദിവസം മാത്രം. മോചന തുകയായ 34 കോടിയിൽ (ഒന്നര കോടി സൗദി...

സൌദിയിൽ ഈദുൾ ഫിത്തറിന് ആറ് ദിവസം അവധി ആസ്വദിക്കാം

സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏപ്രിലിൽ ഈദുൽ ഫിത്തറിന് 4 ദിവസത്തെ അവധി ലഭിക്കുമെന്ന് കിംഗ്ഡം ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് മന്ത്രാലയം അറിയിച്ചു. മിക്ക ജീവനക്കാർക്കും ഏപ്രിൽ 8...

സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,199 അനധികൃത താമസക്കാർ

സൗദി അറേബ്യയിലെ എല്ലാ മേഖലകളിലും സുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിൽ 19,199 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. 2024 ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയും ബന്ധപ്പെട്ട...