‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദി പൗരന്മാര്ക്ക് ഇന്ത്യയുൾപ്പടെ 16 രാജ്യത്തേക്കുളള യാത്രാവിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള പാസ്പോര്‍ട്ട് ജനനല്‍ ഡയറക്ടറേറ്റ് ജവാസാത്തിന്റെ അറിയിപ്പ്. അറേബ്യന്‍ രാജ്യങ്ങൾ ഒഴികെയുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സൗദി...
സൗദിയിൽ യൂണിഫോം ധരിക്കാതെ ടാക്സി ഓടിച്ചാൽ ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ജൂലൈ 12 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ടാക്സി ഡ്രൈവര്‍മാര്‍ പബ്ലിക്...
സൗദിയിൽ നടന്ന മയക്കു മരുന്ന് വേട്ടയിൽ 73 പേർ പിടിയിലായി. വിവിധ ഇടങ്ങളിലേക്ക് മയക്കു മരുന്ന് വലിയ അളവിൽ കടത്താനുള്ള ശ്രമമാണ് അതിർത്തി പട്രോളിങ് സേന പരാജയപ്പെടുത്തിയത്. 20 സൗദി പൗരന്മാർ, 26...
ഉംറ തീർത്ഥാടനത്തിനുള്ള വിസ അപേക്ഷ തിങ്കളാഴച (ഇന്ന് ) വരെ മാത്രമെ സ്വീകരിക്കുകയുള്ളൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജജ് കര്മ്മത്തിനുശേഷമാണ് പുതിയ ഉംറ സീസണ് ആരംഭിക്കുക. ഇന്ന് അവസാനമായി...
സൗദിയിൽ പ്രധാനനഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കംകുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു.
സൗദിയിലെ ഗതാഗതസംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയുടെ...
സൗദിയിൽ ആഭ്യന്തര വിമാന യാത്രാടിക്കറ്റുകളുടെ വില വർധനവിൽ ഇടപെടുമെന്ന്
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിലപാട് വ്യക്തമാക്കിയത്. പരാതികൾ പരിഹരിക്കാന്‍ നേരിട്ടുളള നടപടികൾ...