‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദി അറേബ്യയില്‍ വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി ഏറ്റവും വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു. റെഡ് സീ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ളതാണ് ശൂറ എന്ന ഈ കടൽപ്പാലം. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന...
ഹജ്ജിനുള്ള പ്രായപരിധി സൗദി ഒഴിവാക്കി. കൊവിഡ് പശ്ചാത്തലത്തിൽ പ്രായപരിധി 65ൽ താഴെയാക്കിയ തീരുമാനം സൗദി സർക്കാർ പിൻവലിക്കുകയാണ്. ഇതോടെ കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ കഴിയും. ഹജ്ജിനോ ഉംറയ്ക്കോ...
സൗദി അറേബ്യ 92-ാമത് ദേശീയദിനാഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച രാത്രി 9 മണിക്ക് രാജ്യത്തെ 18 നഗരങ്ങളില്‍ ഒരേ സമയം കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുമെന്ന് അറിയിപ്പ്.
റിയാദ് അല്ഥഗ്ര് പ്ലാസ, ബുറൈദ കിംഗ് അബ്ദുല്ല നാഷണല്‍...
സൗദി അറേബ്യയിൽ ഹജ്ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും വിതരണം ചെയ്യുന്നതിനും കർശന നിരോധനം. നിയമലംഘകർക്കു 10 വർഷം തടവും 20.84 കോടി രൂപ (ഒരു കോടി റിയാൽ) പിഴയും ശിക്ഷയായി...
സൗദിയിലേക്കുള്ള വിമാന യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകൾ ഏൽക്കുകയോ ചെയ്താൽ വിമാന കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. വീഴ്ച വരുത്തുന്ന കമ്പനികളോട് 6000 റിയാൽ വരെ യാത്രക്കാർക്ക് നഷ്ടപരിഹാരമായി ഈടാക്കുമെന്ന്...
സൗദി അറേബ്യയില്‍ ഉച്ചസമയത്ത് പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് ചൂട് കടുത്ത സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക...