‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദി ദേശീയദിനം പ്രമാണിച്ച് ഇത്തവണ ജീവനക്കാർക്ക് നീണ്ട അവധി ലഭിക്കും. സെപ്റ്റംബർ 22, 23 തീയതികളിലാണ് ദേശീയദിനത്തിന് അവധി ലഭിക്കുക. ഇതോടൊപ്പം വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ നാല് ദിവസത്തെ അവധിയാണ് ജീവനക്കാർക്ക്...
സൗദി അറേബ്യയിൽ ഓഗസ്റ്റ് 31 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി.
മക്ക...
നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പന്നങ്ങളുടെ പരസ്യത്തിന് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. സൗദിയിൽ കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പന്നങ്ങളുടെ പ്രചാരണത്തിനും പരസ്യത്തിനുമാണ് വിലക്കേർപ്പെടുത്തിയത്.
സൗദി ഫുഡ്സ് ആന്റ് ഡ്രഗ്സ് അതോറിറ്റിയുടേതാണ്...
സൗദിയിൽ സെപ്റ്റംബർ പകുതി വരെ താപനില ഉയർന്ന് നിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, കാലാവസ്ഥാപരമായി സൗദിയിൽ വേനൽക്കാലം സെപ്റ്റംബർ മാസത്തോടെ അവസാനിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ...
പിതാവിൻ്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മലയാളിയായ പ്രവാസി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. മലപ്പുറം വാഴയൂർ സ്വദേശി റിയാസ് റമദാനാണ് (45) മരിച്ചത്. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം കുവൈത്തിലേയ്ക്ക് പോകവെ ത്വാഇഫിന്...
വിമാനക്കമ്പനികളിൽ നിന്ന് 45 ലക്ഷം റിയാൽ പിഴ ഈടാക്കി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനം വൈകൽ, റദ്ദാക്കൽ എന്നിവയുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.
2024 എപ്രിൽ, മെയ്,...