‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹജ്ജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വിസ കാലാവധി വർധിപ്പിച്ച് സൗദി അറേബ്യ. 160 ദിവസമാക്കിയാണ് വിസ കാലാവധി വർധിപ്പിച്ചത്. നേരത്തെ 90 ദിവസമായിരുന്നു സേവന വിസ കാലാവധി. ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ സേവനം...
സൗദി അറേബ്യയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്.
സൗദിയിലെ മദീന മൗസലാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി...
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബർ 27 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി. അറിയിപ്പ് പ്രകാരം ഇടിയോട് കൂടിയ ശക്തമായ...
94–ാം ദേശീയദിനം ആഘോഷിക്കുകയാണ് സൗദി അറേബ്യ. വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തതിന്റെ വാർഷികദിനമാണ് ഇന്ന് (സെപ്റ്റംബർ 23)...
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആന്റ് സോഷ്യൽ ഡെവലപ്മെന്റ് അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24...
സൗദിയിൽ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ കടുത്ത പിഴയാണ് ചുമത്തപ്പെടുക. രാജ്യത്തെ സ്ഥാപനങ്ങളുടെ സുരക്ഷാ ക്യാമറുകളുമായി ബന്ധപ്പെട്ട 18ഓളം നിയമലംഘനങ്ങളുടെ പിഴകൾ സംബന്ധിച്ച വിവരങ്ങളാണ് സൗദി ആഭ്യന്തര...