‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഐസിസിയുടെ ടി20 റാങ്കിങിൽ കുതിച്ചുയർന്ന് ഇന്ത്യയുടെ തിലക് വർമ. 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമത് എത്തിയിരിക്കുകയാണ് താരം. രണ്ട് സെഞ്ച്വറിയടക്കം നേടി ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നടത്തിയ മികച്ച പ്രകടനമാണ് തിലകിനെ മുന്നിലെത്തിച്ചത്.
ഓസ്ട്രേലിയൻ...
മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ സംഖ്യം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ വാണ്ടറേഴ്സിനെ വണ്ടറടിപ്പിച്ചു.
രണ്ടുമത്സരങ്ങളിൽ...
തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ മാത്രം നേരിട്ട് സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്തായി. ട്വന്റി20...
ഒരോവറിൽ അഞ്ച് സിക്സറുകളുമായി രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധ നേടിയിരിക്കുകയാണ് സഞ്ജു സാംസൺ. താൻ മെൻ്റർക്ക് നൽകിയ വാക്ക് പാലിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച്...
നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ തഴഞ്ഞതിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. സഞ്ജു ഇത്തരത്തിൽ തഴയപ്പെടുന്നത് ആദ്യമായല്ലെന്നും ഇനിയും ഇത് ആവർത്തിക്കാമെന്നും പറഞ്ഞ...
സഞ്ജു സാംസൺ 2026-ലെ ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലെന്ന കണ്ടെത്തലുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര. യുവതാരങ്ങൾ വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് അവസരം കാത്തിരിക്കുന്നതിനാൽ 'പ്രായമായ' സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ്...