‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസിൽ ടൈം ടു ട്രാവൽ സെയിലിന് തുടക്കം. കുറഞ്ഞ ചെലവിൽ യാത്ര ആസ്വദിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റിന് പുറമേ ഭക്ഷണം അടക്കമുളളവയ്ക്കും 25 ശതമാനം നിരക്കിളവ് ലഭ്യമാകും.1177 രൂപയുടെ എക്സ്പ്രസ്...
സൗദി അരാംകോയുടെ രണ്ടാംഘട്ട ഓഹരി വിൽപ്പന ഞായറാഴ്‌ച ആരംഭിക്കുമെന്ന് റിപ്പോർട്ട്. പബ്ലിക് ഓഫറിങ്ങിലൂടെ വിറ്റഴിക്കുന്നത് പത്ത് ബില്യൺ ഡോളറിൻ്റെ ഓഹരികളാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് ഓഹരി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
നിലവിലെ ഓഹരി വിലയിൽ നിന്നും...
കുവൈത്തിലെ റസ്റ്ററൻ്റുകൾ, കഫെകൾ തുടങ്ങി ഭക്ഷണ ശാലകളിലെത്തുന്ന ഉപഭോക്താക്കളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് നിർദ്ദേശം. കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് വാണിജ്യ, വ്യവസായ വകുപ്പ്...
ഷാർജ സമ്മർ പ്രമോഷൻ 20-ാമത് പതിപ്പ് പുരോഗമിക്കുന്നു. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) സംഘടിപ്പിക്കുന്ന മേള സെപ്റ്റംബർ 3 വരെ നീളും. റെക്കോർഡ് എണ്ണം ഷോപ്പർമാരെ ആകർഷിച്ചും അരലക്ഷത്തിലധികം...
ഇന്ത്യൻ വാഹന വിപണിയിൽ എക്കാലത്തെയും മികച്ച നേട്ടം കരസ്ഥമാക്കി ടാറ്റ ടിയാഗോ. വിൽപനയിൽ അഞ്ച് ലക്ഷം പിന്നിട്ടിരിക്കുകയാണ് സുരക്ഷയിൽ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഈ മിന്നും താരം. 15 മാസങ്ങൾ കൊണ്ട് ഒരു ലക്ഷം...
സ്വർണ വിപണിയിലെ തട്ടിപ്പ് തടയാൻ പരിശോധന ശക്തമാക്കി സൌദി വാണിജ്യ മന്ത്രാലയം. മാനദണ്ഡങ്ങളും നിബന്ധനകളും ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്. വ്യാജ സ്വർണത്തിൻ്റെ വിപണനം തടയുകയാണ് പ്രധാന ലക്ഷ്യം.
സ്വർണ്ണ...