‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് റോഡുകളിൽ ഓടുന്ന ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ഗതാഗത വിഭാഹം (ആർടിഎ) ഈ വർഷം ഇതുവരെ 23,050 പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ. ടയർ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊതു സുരക്ഷയും...
യുഎഇ എല്ലാവരുടെയും സ്വപ്ന രാജ്യമാണ്. രാജ്യത്ത് ജനങ്ങൾക്ക് ലഭിക്കുന്ന ജീവിത നിലവാരവും സൗകര്യങ്ങളും തന്നെയാണ് അതിനുള്ള പ്രധാന കാരണം. അത് മാത്രമല്ല, ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യമാണ് യുഎഇ എന്നതാണ് മറ്റൊരു വാസ്തവം....
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ)യുടേ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ നടപടികൾ ശക്തമാക്കുന്നു. എമിറേറ്റിലെ 7,000 ത്തോളം വരുന്ന ഭക്ഷ്യ സ്ഥാപനങ്ങളുടെ പുറത്ത് സദ്‌ന റേറ്റിംഗ് സ്റ്റിക്കറുകൾ പതിക്കുന്നതിനുളള സംരംഭത്തിന്...
മധ്യവേനലവധിക്കാലം കഴിഞ്ഞ് നമ്മുടെ കുട്ടികൾ അക്ഷരമുറ്റത്തേക്കെത്തി. പുതിയ ലോകവും പാഠങ്ങളും തുറന്നുകൊണ്ടാണ് കുട്ടികളുടെ അധ്യയന വർഷം ആരംഭിക്കുന്നത്. കുട്ടികളെപ്പോലെതന്നെയാണ് പുതിയ ക്ലാസിലേക്കെത്തുമ്പോൾ അധ്യാപകർക്കും കുട്ടികളെ സ്കൂളിലേക്കയക്കുന്ന രക്ഷകർത്താക്കൾക്കുമൊക്കെ ആകാംഷ നിറയുന്നത്. സ്കൂൾ...
കഠിന വേനലിലെ പുറം തൊഴിൽ, ആരോഗ്യ സുരക്ഷ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനായി ഖത്തർ തൊഴിൽ വകുപ്പ് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് ബോധവത്കരണ പദ്ധതി നടപ്പാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങളുടെ അതീവ...