‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Sachin tendulkar

spot_imgspot_img

പ്രതിശ്രുത വരനൊപ്പമെത്തി സച്ചിനെ വിവാഹത്തിന് ക്ഷണിച്ച് പി.വി. സിന്ധു; ആശംസകൾ നേർന്ന് മാസ്റ്റർ ബ്ലാസ്റ്റർ

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് ബാഡ്‌മിൻ്റൻ താരവും ഒളിംപിക്സ് വെള്ളി മെഡൽ ജേതാവുമായ പി.വി. സിന്ധു. പ്രതിശ്രുത വരൻ വെങ്കട്ട ദത്ത സായിക്കൊപ്പമെത്തിയാണ് സിന്ധു സച്ചിന് വിവാഹ ക്ഷണക്കത്ത്...

ഇന്ത്യക്കായി വീണ്ടും പാഡണിയാൻ സച്ചിൻ തെണ്ടുൽക്കർ; അന്താരാഷ്ട്ര മാസ്‌റ്റേഴ്‌സ് ലീഗിൽ ‘മാസ്റ്റർ ബ്ലാസ്റ്റർ’ കളത്തിലിറങ്ങും

ഇന്ത്യയ്ക്കായി വീണ്ടും പാഡണിയാനൊരുങ്ങി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ഈ വർഷം തുടക്കമിടുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലീഗിലാണ് (ഐഎംഎൽ) ആരാധകരെ ഒരിക്കൽ കൂടി വിസ്‌മയിപ്പിക്കാൻ സച്ചിൻ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും ആരാധകർക്ക്...

യാത്രയ്ക്കിടെ വഴിയിൽ വെച്ച് ‘തെൻഡുൽക്കറെ’ കണ്ട് സച്ചിൻ! വൈറലായി വീഡിയോ

'തെൻഡുൽക്കർ' ജേഴ്സി ധരിച്ച് യാത്ര ചെയ്യുകയായിരുന്ന ആരാധകനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. സച്ചിന്റെ പത്താം നമ്പർ ജേഴ്‌സിയിൽ 'ഐ മിസ് യു' എന്ന് കൂടി എഴുതി സ്കൂട്ടറിൽ...

ഡീപ്ഫെയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ; വീഡിയോ പങ്കുവെച്ച് താരം

ഡീപ്ഫെയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഒരു ഗെയിമിങ് ആപ്പിന്റെ പേരിലാണ് സച്ചിൻ്റെ ഡീപ്ഫെയ്ക് വീഡിയോ പ്രചരിക്കുന്നത്. തൻ്റേതായി പ്രചരിക്കുന്ന ഡീപ്ഫെയ്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സച്ചിൻ, രൂക്ഷമായി സംഭവത്തിനെതിരെ പ്രതികരിക്കുകയും...

തന്റെ കയ്യൊപ്പ് ചാർത്തിയ സ്വന്തം ജേഴ്‌സി കോലിക്ക് സമ്മാനിച്ച് സച്ചിൻ തെണ്ടുൽക്കർ

തന്റെ കയ്യൊപ്പ് ചാർത്തിയ സ്വന്തം ജേഴ്‌സി വിരാട് കോലിക്ക് സമ്മാനിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരത്തിന് മുന്നോടിയായാണ് കോലിക്ക് സച്ചിൻ തെണ്ടുൽക്കർ ജേഴ്‌സി കൈമാറിയത്....

‘എന്റെ റെക്കോർഡ് അടുത്ത ദിവസം തന്നെ തകർക്കാൻ കഴിയട്ടെ ‘, കോലിക്ക് പിറന്നാൾ ആശംസകളുമായി സച്ചിൻ 

വിരാട് കോലിയ്ക്ക് പിറന്നാൾ ആശംസകളുമായി സച്ചിൻ ടെണ്ടുൽക്കർ. 49ആം ഏകദിന സെഞ്ചുറിയുമായി സച്ചിന്റെ റെക്കോർഡിനൊപ്പമെത്തിയ വിരാട് കോലിക്ക് ആശംസയുമായി സാക്ഷാൽ ക്രിക്കറ്റ് ദൈവം. അടുത്ത ദിവസം തന്നെ എൻ്റെ റെക്കോർഡ് തകർക്കാനാവട്ടെ എന്ന്...