‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: russia

spot_imgspot_img

സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തെ പിന്തുണക്കും; റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുക്രെയ്ൻ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കാമെന്നും യുഎഇ പ്രസിഡന്റ്...

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റഷ്യയിലെത്തി യുഎഇ പ്രസിഡന്റ്

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിലെത്തി. ഇന്നലെ മോസ്കോ നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റഷ്യൻ പ്രതിനിധികൾ സ്വീകരിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ്...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് നാളെ റഷ്യയിലേയ്ക്ക്

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ റഷ്യയിലേക്ക് തിരിക്കും. ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന പ്രഥമ ഉച്ചകോടിയാണിത്. കസാനിൽ 22, 23,...

‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി: സംഘത്തെ നയിക്കുന്നത് മലയാളി

രാജ്യത്തിന്റെ അഭിമാന ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ്...

വ്‌ളാഡിമിർ പുടിന്റെ യുഎഇ, സൗദി അറേബ്യ സന്ദർശനം നാളെ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ബുധനാഴ്ച യുഎഇയും സൗദി അറേബ്യയും സന്ദർശിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ഉക്രൈന്‍ അധിനിവേശത്തിന് ശേഷം പുടിന്‍ നടത്തുന്ന ശ്രദ്ധേയമായ വിദേശ യാത്രയാണ് ഇത്. ഊർജ-കയറ്റുമതി വരുമാനത്തെ ആശ്രയിക്കുന്ന പ്രധാന രാഷ്ട്രങ്ങള്‍...

ഒമാനും റഷ്യയും ഇരട്ടി നികുതി ഒഴിവാക്കാൻ ഒരുങ്ങുന്നു 

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നുള്ള കരാറിൽ ഒ​മാ​നും റ​ഷ്യ​യും ഒ​പ്പു​വെ​ച്ചു. നി​കു​തി​വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയായി. ഒ​മാ​ൻ ടാ​ക്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സൗ​ദ് നാ​സി​ർ അ​ൽ ഷു​ക്കൈ​ലി​യും റ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ധ​ന​മ​ന്ത്രി അ​ല​ക്‌​സി സ​സ​നോ​വും...