‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: rules

spot_imgspot_img

ഡ്രൈവറില്ലാ വാഹനത്തിന് പ്രത്യേക നിയമം; നിയമലംഘകർക്ക് കനത്ത ശിക്ഷ

സ്വയം നിയന്ത്രിത വാഹന നിയമം ലംഘിക്കുന്നവർക്ക് ദുബായിൽ അഞ്ഞൂറ് മുതൽ അര ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ തീരുമാനം. ഇതിനായി നിയമവ്യവസ്ഥ തയ്യാറാക്കി. വേഗപരിധി, ലൈസൻസ്, പ്രത്യേക പാത തുടങ്ങി ഡ്രൈവറില്ലാ...

മോസ്കുകൾക്ക് സമീപം പാർക്കിംഗ് ; കർശന നിർദ്ദേശവുമായി ദുബായ് പൊലീസ്

ദുബായിലെ താമസക്കാരോടും വിശ്വാസികളോടും മോസ്‌കുകൾക്ക് ചുറ്റുമുള്ള പാർക്കിംഗ് നിയമങ്ങൾ പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ദുബായ് പോലീസ്. തറാവീഹ്, ഖിയാം അൽ-ലൈൽ നമസ്‌കാര വേളകളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നാണ് നിര്‍ദ്ദേശം. റമദാനിൽ മോസ്കുകൾക്ക്...

യുഎഇ സന്ദർശക വിസയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ

യുഎഇയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത് രാജ്യത്ത് താമസിക്കുന്ന ആളിൻ്റെ അടുത്ത ബന്ധുക്കൾക്കൊ സുഹൃത്തുക്കൾക്കൊ മാത്രമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷണാലിറ്റി, കസ്റ്റംസ് ആന്റ് സെക്യൂരിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച...

റമാദാനിൽ മാനദണ്ഡങ്ങൾ പാലിക്കണം ; നിർദ്ദേശങ്ങളുമായി യുഎഇ

റമദാന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മാനദണ്ഡങ്ങൾ പുറത്തിറക്കി യുഎഇ അധികൃതർ. റമദാനിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശം. ച്യൂയിംഗ്ഗം ചവയ്ക്കുന്നത് വരെ ഇതിൽപ്പെടും. എന്നാൽ അടച്ചട്ട ഇടങ്ങളിൽ നിയമം...

യുഎഇ ദേശീയ ദിനാഘോഷം; പത്തിന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനാഘോഷത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ആഘോഷങ്ങളോടൊപ്പം നീണ്ട അവധി ദിനങ്ങൾ കൂടി ലഭ്യമായ പശ്ചാത്തലത്തിലാണ് പത്തിന നിര്‍ദ്ദേശങ്ങൾ പുറത്തിറക്കിയത്. സുരക്ഷിതമായ ആഘോഷം മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശങ്ങൾ. വിശദമായി അറിയാം 1. മാർച്ചുകളും...

പുതിയ മദ്യ നയവുമായി അബുദാബി; നിയമം ലംഘിച്ചാല്‍ നടപടി

പുതിയ മദ്യനയവുമായി അബുദാബി സാംസ്കാരിക ടൂറിസം വിഭാഗം. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നയമെന്ന് അധികൃതര്‍. ഇനി മുതല്‍ മദ്യം വാങ്ങുന്നതും വില്‍ക്കുന്നതും സംഭരിക്കുന്നതും പുതിയ മാനദണ്ഡങ്ങൾ അനുരിച്ചാകും. ആവശ്യമായ...