‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: rules

spot_imgspot_img

യുഎഇ ദേശീയ ദിനാഘോഷ നിയമങ്ങൾ ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ

യുഎഇ ദേശീയ ദിനാഘോഷ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ. 50,000 ദിർഹം വരെ പിഴയാണ് നിയമലംഘകർക്കെതിരെ ചുമത്തുക. 2023-ലെ ഡിക്രി നമ്പർ 30 അനുസരിച്ച് കണ്ടുകെട്ടിയ വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം...

വിമാനക്കമ്പനികൾ നിയമം കർശനമാക്കി; യുഎഇയിലേക്കുള്ള നിരവധി സന്ദർശക വിസക്കാരുടെ യാത്ര മുടങ്ങി

വിസിറ്റിങ് വിസയിൽ യുഎഇയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണോ നിങ്ങൾ. എങ്കിൽ ഇനി യാത്രയ്ക്ക് മുമ്പ് കയ്യിൽ കരുതേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്നല്ലേ. വിസ, മടക്ക യാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് അഥവാ താമസ വിവരങ്ങൾ,...

ഭക്ഷണ വിതരണ സുരക്ഷ ഉറപ്പാക്കൽ, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി 

താമസക്കാരുടെ ആരോഗ്യം സംരക്ഷണം ലക്ഷ്യമിട്ട് ഭക്ഷണ വിതരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. ഈ നിർദ്ദേശങ്ങളെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഫുഡ് ഡെലിവറി ആവാസവ്യവസ്ഥയുടെ അവിഭാജ്യമായ ഡെലിവറി റൈഡർമാർ, അവ...

അബുദാബിയിൽ ഓവർടേക്കിംഗിന് പുതിയരീതി; തിങ്കളാഴ്ച മുതൽ നിർദ്ദേശം നടപ്പിൽ വരും

അബുദാബിയിൽ ഓവർടേക്കിംഗിന് പുതിയ നിർദ്ദേശം നടപ്പിലാകുന്നു. ഭാരവാഹനങ്ങൾക്ക് രണ്ടാമത്തെ വലത് പാതയിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കാനുളള അനുമതിയാണ് നൽകിയത്. പുതിയ നിർദ്ദേശങ്ങൾ 2024 ജനുവരി 29 തിങ്കളാഴ്ച മുതൽ നിലവിൽവരും ഷെയ്ഖ് ഖലീഫ ബിൻ...

ഗോൾഡൻ വീസ, രേഖകൾ കുറ്റമറ്റതായിരിക്കണം; വ്യവസ്ഥകൾ ഇങ്ങനെ 

ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കുന്ന രേഖകൾ കുറ്റമറ്റതാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. രേഖകൾ അപൂർണമോ അവ്യക്തമോ ആണെങ്കിൽ സമർപ്പിച്ച ദിവസം മുതൽ 30...

യുഎഇയിലെ 3 നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള സമയപരിധി ജൂണിൽ അവസാനിക്കും

2023-ന്റെ തുടക്കം മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ 3 നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള സമയപരിധി ജൂണിൽ അവസാനിക്കും. നിയമങ്ങൾ പാലിക്കാത്തപക്ഷം വലിയ തുക പിഴയായി നൽകേണ്ടിവരും. 50 മില്യണിലധികം ദിർഹം...