‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: rule violation

spot_imgspot_img

നിയമലംഘനം; 77 ഡെലിവറി മോട്ടോർ സൈക്കിളുകൾ കണ്ടുകെട്ടി ദുബായ് ആർടിഎ

റോഡ് നിയമങ്ങൾ ലംഘിച്ചതിനേത്തുടർന്ന് ദുബായിൽ വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്തു. റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (ആർടിഎ) നടപടി സ്വീകരിച്ചത്. ദുബായിലുടനീളമുള്ള ഡെലിവറി മോട്ടോർ സൈക്കിളുകൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന നടത്തിയത്. നിയമം ലംഘിച്ച...

മാനദണ്ഡങ്ങൾ ലംഘിച്ചു; മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

യുഎഇയിൽ പ്രവർത്തിക്കുന്ന എക്‌സ്‌ചേഞ്ച് ഹൗസായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ ഭാ​ഗമായാണ് നടപടി. ലൈസൻസ് റദ്ദാക്കിയതോടൊപ്പം രജിസ്‌റ്ററിൽ നിന്ന് പേര് ഒഴിവാക്കുകയും ചെയ്തു. സെൻട്രൽ...

സ്വദേശിവൽക്കരണ നിയമ ലംഘനം; യുഎഇയിൽ 1,077 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് യുഎഇ. നിയമലംഘനം നടത്തിയ 1,077 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെയാണ് ഇതിനോടകം നടപടി സ്വീകരിച്ചത്. അതേസമയം 19,000ലധികം സ്ഥാപനങ്ങൾ എമിറേറ്റൈസേഷൻ നിയമങ്ങൾ കൃത്യമായി പാലിച്ചതായും യുഎഇ മാനവ...

നിയമലംഘനം; സൗദിയിൽ ഒരാഴ്ച്ചയ്ക്കിടെ അറസ്റ്റിലായത് 17,896 പേർ

സൗദി അറേബ്യയിലെ വിവിധ നിയമങ്ങൾ ലംഘിച്ച 17,896 പേർ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനകളിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും അനധികൃത തൊഴിലാളികളായും കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും രാജ്യത്തിന്റെ...

നിയമലംഘനം; സൗദിയിൽ 7,378 വനിതകൾ ഉൾപ്പെടെ 10,482 പ്രവാസികളെ നാടുകടത്തി

നിയമലംഘനം നടത്തിയ 7378 വനിതകൾ ഉൾപ്പെടെ 10,482 പ്രവാസികളെ ഒരാഴ്ചയ്ക്കിടെ സൗദിയിൽ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾക്ക് നടപടി നേരിട്ടവരെയാണ് നാടുകടത്തിയത്. സെപ്റ്റംബർ 14 മുതൽ...

നിയമലംഘനം; അബുദാബിയിൽ മെഡിക്കൽ ലബോറട്ടറി പൂട്ടിച്ചു

നിയമം ലംഘിച്ചതിന് അബുദാബിയിൽ മെഡിക്കൽ ലബോറട്ടറി പൂട്ടിച്ചു. ലബോറട്ടറികളുടെ മാനദണ്ഡങ്ങളിലെ ലംഘനം, വകുപ്പിന്റെ ചട്ടങ്ങൾ- നയങ്ങൾ- സർക്കുലറുകൾ എന്നിവ പാലിക്കാതിരിക്കുക, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സംവിധാനങ്ങളുടെ ലംഘനം തുടങ്ങിയവ കണക്കിലെടുത്താണ് നടപടി....