‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Royal oman police

spot_imgspot_img

അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ പിഴയും തടവും; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകുന്നവർക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പൊലീസ്. നുഴഞ്ഞുകയറുന്നവർക്കും ഇവരെ സംരക്ഷിക്കുന്നവർക്കും തൊഴിൽ നൽകുന്നവർക്കും 2,000 റിയാൽ വരെ പിഴയും തടവുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് ക്യാപ്റ്റൻ സഈദ് സലിം അൽ മഹ്റാസി...

ഗതാഗത നിയമലംഘന ചിത്രം ഇനി ആർ ഒ പി ആപ്പിൽ കാണാം, അപ്ഡേറ്റുമായി റോയൽ ഒമാൻ പോലീസ് 

ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകളുമായി റോയൽ ഒമാൻ പൊലീസ്. പൊതുജനങ്ങൾക്ക് അവരുടെ ഗതാഗത നിയമ ലംഘന ചിത്രം ആപ്പിൽ കാണാനുള്ള സൗകര്യമാണ് ആപ്പിൽ പുതുതായി ലഭിക്കുക. ഒരു നിർദ്ദിഷ്ട വാഹനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ പരിശോധിക്കാൻ...

അതിശക്തമായ മഴയും പ്രളയവും; രക്ഷാദൗത്യങ്ങളിലൂടെ റോയൽ ഒമാൻ പൊലീസ് രക്ഷിച്ചത് 1,630 പേരെ

​ഗൾഫ് മേഖലയിൽ കഴിഞ്ഞ ദിവസം തുടർച്ചയായുണ്ടായ ശക്തമായ മഴ ഒമാനെയും സാരമായി ബാധിച്ചിരുന്നു. ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷയ്ക്കായി...

പെരുന്നാൾ അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, രേഖകൾ ശരിയാക്കി വയ്ക്കണമെന്ന് റോയൽ ഒമാൻ പോലീസ് 

ഈ​ദു​ൽ ഫി​ത്ർ അ​വ​ധി എത്തുന്നത്തോടെ അവധിക്കാല യാ​ത്ര​ക്കൊ​രു​ങ്ങു​കയാണ് പലരും. അത്തരത്തിൽ യാത്ര പോകാൻ ഉദ്ദേശിക്കുന്നവർ മതിയായ രേ​ഖ​ക​ൾ ശ​രി​യാ​ക്കി വെ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ​യാ​ത്രാരേ​ഖ​ക​ളു​ടെ കാ​ലാവ​ധി ക​​ഴി​ഞ്ഞെ​ങ്കി​ൽ പു​തു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​...

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മാപ്പ് നോക്കാൻ പോലും മൊബൈൽ ഉപയോഗിക്കരുത്, കുറ്റകരമാണെന്ന് ഒമാൻ പോലീസ് 

അറിയാത്ത സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ കൃത്യമായ വഴി കണ്ടുപിടിക്കാൻ ഇന്ന് ഗൂഗിൾ മാപ്പിനെയാണ് പലരും ആശ്രയിക്കാറ്. പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തവർക്ക് കൃത്യ സ്ഥലത്ത് എത്താൻ കഴിയാതെ എട്ടിന്റെ പണി...

‘ടൂർ ഓഫ് ഒമാൻ’, ഗതാഗത നി​യന്ത്രണം ഏർപ്പെടുത്തി റോയൽ ഒമാൻ പോലീസ് 

'ടൂർ ഓഫ്​ ഒമാൻ' സൈക്കിളോട്ട മത്സരത്തിന്റെ ഭാഗമായി മത്സരാർഥികൾ കടന്നു പോകുന്ന വിവിധ വഴികളിൽ ഭാഗിക ഗതാഗത നി​യന്ത്രണം ഏർപ്പെടുത്തി റോയൽ ഒമാൻ പൊലീസ്​. ശനിയാഴ്ച റൂട്ടിനോട് ചേർന്നുള്ള റോഡുകളുടെ ഇരുവശങ്ങളിലുമുള്ള പാർക്കിങും...