‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഐപിഎല്ലിൽ രണ്ടാം സെഞ്ച്വറി നേടിയിട്ടും നിരാശ നിറഞ്ഞ മുഖവുമായി കളംവിട്ടിറങ്ങി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ. ചെന്നൈ സൂപ്പർ കിങ്സിനെതിരേ ടീം പരാജയപ്പെട്ടതോടെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ലഭിച്ച സെഞ്ച്വറി ആഘോഷിക്കാൻ...
ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിച്ചത് മുതൽ വാർത്തകളിൽ നിറയുകയാണ് രോഹിത് ശർമ. മുംബൈ ഇന്ത്യൻസിന്റെ മുൻ ക്യാപ്റ്റനായ രാഹിത്തിനെ മാറ്റി പകരം ഹാർദിക് പാണ്ഡയെ നായകനാക്കിയതോടെ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രതിഷേധ ശബ്ദം...
നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിൽ വിരാട് കോലി ഉൾപ്പെടില്ലെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പിൽ കോലിക്ക് തിളങ്ങാൻ കഴിയില്ലെന്നാണ് ബി.സി.സി.ഐയുടെയും സെലക്ടർമാരുടെയും നിലപാട്....
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത്ത് ശർമയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സ്കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ...