‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Rohit Sharma

spot_imgspot_img

റെക്കോർഡുകൾ തിരുത്തിയ ക്രിക്കറ്റ് കാലം

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത വർഷമാണ് 2023. വിരാട് കോലിയും രോഹിത് ശർമയും മുഹമ്മദ് ഷമിയുമുൾപ്പെടെയുള്ളവർ തകർത്ത് കളിച്ച വർഷം. രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ ലോകകപ്പിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യ ഒരു...

രോഹിതിന് പകരം ഹാർദിക് പാണ്ഡ്യ; 24 മണിക്കൂറിനകം 8 ലക്ഷത്തിലധികം ഫോളോവേഴ്സിനെ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്

രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഫോളോവേഴ്സിൽ വലിയ കൊഴിഞ്ഞുപോക്ക് നേരിട്ട് മുംബൈ ഇന്ത്യൻസ്. 24 മണിക്കൂറിനുള്ളിൽ മുംബൈ ഇന്ത്യൻസിന് ഇൻസ്റ്റഗ്രാമിൽ നഷ്‌ടമായത് 8 ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണെന്നാണ് റിപ്പോർട്ട്....

‘പരമാവധി ശ്രമിച്ചു, ഫൈനൽ ദിനം ഇന്ത്യയുടേതായിരുന്നില്ല’; ലോകകപ്പിന് ശേഷം ആദ്യപ്രതികരണവുമായി രോഹിത് ശർമ്മ

ഏകദിന ലോകകപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കാലിടറിയതോടെ ഓസ്ട്രേലിയ കിരീട ജേതാക്കളായി. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസീസ് തങ്ങളുടെ ആറാം ലോകകപ്പ്കിരീടം ചൂടിയത്. ലോകകപ്പ് കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യപ്രതികരണം നടത്തിയിരിക്കുകയാണ്...

മാനം മുട്ടെ സിക്സർ; മനം കവരും വീരന്മാർ

കാണികൾക്കെന്നും ഹരമാണ് ക്രിക്കറ്റ്. വീഴുന്നവരും വാഴുന്നവരും ആരാധകരുമുൾപ്പെട്ട ഒരു അങ്കത്തിൻ്റെ നിറച്ചാർത്താണ് ക്രിക്കറ്റ് ലോകം സമ്മാനിക്കുന്നത്. ഇന്ത്യയിൽ സിനിമ കഴിഞ്ഞാൽ, ഒരുപക്ഷേ സിനിമയേക്കാൾ ഒരുപടി മുന്നിൽ പ്രായഭേദമന്യേ ജനങ്ങൾ ഏറ്റെടുത്ത വിനോദമാണ് ക്രിക്കറ്റ്....

ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കാനൊരുങ്ങി രോഹിത്; സച്ചിനെ മറികടക്കാൻ സാധ്യത

വെസ്റ്റിൻഡീസിനെതിരായ ഏകദിനം നടക്കാനിരിക്കെ പുതിയ നേട്ടത്തിനരികിലെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കാനൊരുങ്ങുകയാണ് താരം. 243 ഏകദിനങ്ങളിൽ നിന്ന് 9825 റൺസാണ് നിലവിൽ രോഹിത്തിന്റേതായുള്ളത്. വിൻഡീസിനെതിരായ ഏകദിനത്തിൽ 175...