‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Rohit Sharma

spot_imgspot_img

‘ഇംപാക്ട് പ്ലെയർ നിയമം ഓൾ റൗണ്ടർമാരുടെ കരിയറിന് ദോഷം’; ശക്തമായി പ്രതികരിച്ച് രോഹിത് ശർമ്മ

ഐപിഎല്ലിന്റെ തുടക്കം മുതൽ വിവിധ വിമർശനങ്ങളും ചർച്ചകളും വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോൾ ഐപിഎല്ലിലെ ഇംപാക്‌ട് പ്ലെയർ നിയമത്തിനെതിരെ ആഞ്ഞടിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎല്ലിലെ ഇംപാക്ട്...

ഹാർദിക് പാണ്ഡ്യയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് രോഹിത് ശർമ; വലിയ മനസെന്ന് ആരാധകർ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കളിയാക്കിയ ആരാധകരെ നിയന്ത്രിക്കാൻ ശ്രമിച്ച് രോഹിത് ശർമ. മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെയാണ് ആരാധകരുടെ നേരെ തിരിഞ്ഞ് രോഹിത്...

ഹാർദിക്കിന്റെ നേതൃത്വത്തിൽ തോൽവി മാത്രം; രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാകുമോ?

ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ പരാജയം ഏറ്റുവാങ്ങുകയാണ്. ക്യാപ്റ്റൻസി മാറ്റത്തോടെ ഐപിഎൽ തുടങ്ങുന്നതിന് മുൻപ് തന്നെ വലിയ ആരാധക നഷ്ടമാണ് ടീമിന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ നിരവധി...

കോലിയെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന് പിന്നിൽ ഐപിഎല്‍ കിരീടം എന്ന ലക്ഷ്യവും; തുറന്നുപറഞ്ഞ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട താരങ്ങളാണ് നായകൻ രോ​ഹിത് ശർമയും വിരാട് കോലിയും. ഇപ്പോൾ ഇരുവരുടെയും നായകപദം സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ബിസിസിഐ തലവനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി....

‘രോഹിത് ശരാശരി ക്യാപ്റ്റൻ, പണവും പ്രതിഭയുമുണ്ടായിട്ടും ഇന്ത്യയ്ക്ക് നേട്ടങ്ങളില്ല’; പരിഹാസവുമായി ഇംഗ്ലണ്ട് മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റൻ രോഹിത് ശർമ്മയെയും പരിഹസിച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ. ഹൈദരാബാദ് ടെസ്‌റ്റിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതോടെയാണ് മൈക്കൽ വോഗൻ വിമർശനവുമായി എത്തിയത്. പണവും പ്രതിഭയും ആവശ്യത്തിന്...

‘ടി20 ലോകകപ്പിൽ ഇന്ത്യ ജയിക്കണമെങ്കില്‍ ടീമില്‍ കോലിയും രോഹിത്തും വേണം’; എ.ബി ഡിവില്ലിയേഴ്‌സ്

ടി20 ലോകകപ്പിൽ ഇന്ത്യ ജയിക്കണമെങ്കില്‍ ടീമില്‍ കോലിയും രോഹിത്തും വേണമെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ബാറ്റിങ് താരം എ.ബി. ഡിവില്ലിയേഴ്സ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ടീമിൽ...