‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Rohit Sharma

spot_imgspot_img

‘കോലിയും രോഹിത്തും വിരമിക്കുന്നതിന് മുന്‍പ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കണം’; ആവശ്യവുമായി മുൻ പാക് താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് വിരാട് കോലിയും രോഹിത് ശർമയും പാക്കിസ്ഥാൻ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്‌മൽ. ഇരു താരങ്ങൾക്കും മറ്റെവിടെയുമില്ലാത്ത ആരാധകർ പാക്കിസ്ഥാനിൽ ഉണ്ടെന്ന കാര്യം...

‘ഏകദിനത്തിലും ടെസ്റ്റിലും കുറച്ചുകാലം തുടരാനാണ് തീരുമാനം’; വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് രോഹിത് ശർമ

ടി20 ലോകകപ്പ് ജയത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു ക്യാപ്റ്റൻ രോ​ഹിത് ശർമ. ഇതിനുപിന്നാലെ മറ്റ് ഫോർമാറ്റുകളിൽ നിന്നുള്ള താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ അവയോട്...

ചാംപ്യൻസ് ട്രോഫിയിലും ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യയെ നയിക്കാൻ രോഹിത്; പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാൻ വീണ്ടും രോഹിത് ശർമ. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച രോഹിത് ശർമ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സ്ഥിരീകരിച്ചത്. ചാംപ്യൻസ്...

‘ടി20 ലോകകപ്പ് വരെ തുടരാൻ ആവശ്യപ്പെട്ട രോഹിത്തിന് നന്ദി’; വികാരനിർഭരമായ കുറിപ്പുമായി രാഹുൽ ​ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. ഈ അവസരത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ താൻ പരിശീലക സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നതായും...

രാജാവും പടനായകനും കളമൊഴിഞ്ഞു; അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കോലിയും രോഹിത്തും

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സീനിയർ താരങ്ങളായ രോ​ഹിത് ശർമയും വിരാട് കോലിയും. ലോകകപ്പിലെ ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുവരും വിരമിക്കൽ...

അയർലന്റിനെ തകർത്ത് തുടക്കം ​ഗംഭീരമാക്കി ഇന്ത്യ; ടി20-യില്‍ 4000 റണ്‍സ് നാഴികക്കല്ല് പിന്നിട്ട് രോഹിത്

ട്വന്റി20 ലോകകപ്പിൽ അയർലൻഡിനെ തരിപ്പണമാക്കി വരവറിയിച്ച് ഇന്ത്യൻ ടീം. എട്ട് വിക്കറ്റിനാണ് ഇന്ത്യ അയർലൻഡിനെ കീഴടക്കിയത്. അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി പിന്നിട്ടിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ. അന്താരാഷ്ട്ര ടി20-യില്‍ 4000 റണ്‍സ്...