‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വാഹനങ്ങളും വീടുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ട് പ്രവാസികൾ മസ്കറ്റിൽ അറസ്റ്റിൽ. ഇരുവരും ഏഷ്യൻ വംശജരാണ്. റോയൽ ഒമാൻ പൊലീസാണ് ഇരുവരെയും പിടികൂടിയത്. മസ്കറ്റ് ഗവർണറേറ്റിൽ ബൗഷർ വിലായത്തിലെ വീട്ടിൽ നിന്നും നിരവധി...
ദുബായിൽ ആളില്ലാത്ത വീട്ടിൽ മോഷണത്തിന് ശ്രമിച്ച പ്രതി പിടിയിൽ. അറബ് യുവതിയുടെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച യുവാവാണ് പിടിയിലായത്. അർധരാത്രി വീടിന്റെ ഗേറ്റ് തകർത്ത് അകത്ത് പ്രവേശിച്ചെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല....
ഖത്തറിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘം രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ. ഹമദ് വിമാനത്താവളത്തിൽ വെച്ചാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രതികളെ പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീകളും ഉൾപ്പെടുന്ന സംഘത്തെയാണ്...
തിരുവനന്തപുരം നഗരത്തിൽ വൻ മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായി. വഞ്ചിയൂർ സ്വദേശിയായ ജയകുമാറാണ് ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായത്. ഹോങ്കോങ് ഡോളർ, വെള്ളി ആഭരണങ്ങൾ, വാച്ചുകൾ, പുരാവസ്തുക്കൾ തുടങ്ങിയവ...
ഗായകൻ വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വീട്ടിൽ കവര്‍ച്ച. 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി. ചെന്നൈ അഭിരാമപുരം പൊലീസ് സ്റ്റേഷനിലാണ് കുടുംബം പരാതി നൽകിയത്. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ...
സിെഎഡി ചമഞ്ഞ് ഒരാളില്‍ നിന്ന് 45 ലക്ഷം സൗദി റിയാല്‍( 9.3 കോടി രൂപ ) തട്ടിയെടുത്ത കേസില്‍ അഞ്ചുപേര്‍ ദുബായ് പൊലീസിന്റെ പിടിയിലായി. ദുബായ് ജബല്‍ അലി വ്യവസായ മേഖലയിലാണ് കൊളള...